Home Breaking news എറണാകുളം -വൈക്കം ജലഗതാഗതത്തിനു ക്‌ളിയോപാട്ര ഇനി പറക്കും

എറണാകുളം -വൈക്കം ജലഗതാഗതത്തിനു ക്‌ളിയോപാട്ര ഇനി പറക്കും

4 second read
0
0

SWTD എന്ന കേരള സംസ്ഥാനത്തിന്റെ ജലഗതാഗത ടൂറിസം വകുപ്പിന്റെ ഫൈബർ കം അലുമിനിയം സ്‌പീഡ്‌ AC ബോട്ട് വൈക്കം -എറണാകുളം റൂട്ടിൽ ഓടിക്കാൻ തയ്യാറായിക്കഴിഞ്ഞു .പേര് ക്‌ളിയോപാട്ര.

ഒരുകോടി എഴുപതുലക്ഷം ചെലവുള്ള ക്‌ളിയോപാട്രയിൽ എഴുപതു സാധാരണ സീറ്റുകളും ac ക്യാബിനിൽ അമ്പതു സീറ്റുകളുമാണുള്ളത്.45 മിനിറ്റുകൊണ്ട് വൈക്കത്തുനിന്നും എറണാകുളത്തേക്കു ക്‌ളിയോപാട്ര പറന്നെത്തും.

AC ക്യാബിനിൽ താരതമ്യേന ഉയർന്ന നിരക്കും മറ്റ് എഴുപതു സീറ്റുകളിൽ സാധാരണ നിരക്കുമാണ് ഈടാക്കുക .ദിവസവും എറണാകുളം വൈക്കം റൂട്ടിൽ രാവിലെയും വൈകുന്നേരവുമായി രണ്ടു സെർവിസുകളാണ് പരിഗണനയിൽ .ടൂറിസ്റ്റുകൾക്ക് ഇത് വലിയൊരു സഹായമായിരിക്കും എന്ന്‌ SWTD ഡയറക്ടർ ശ്രീ ഷാജി വി നായർ ന്യൂസ് @ ഇന്ത്യയോട് പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായി ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹാ…