August 19, 2018
  • English
  • हिंदी

News @ India

  • Home
  • News
  • Sports
  • Movies
  • Health
  • Tech
  • Auto
  • Education
  • Food
  • She
  • Travel
  • Blog
3 New Articles
  • 7 hours ago ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.
  • 7 hours ago ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
  • 8 hours ago കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.
Home Breaking news

Breaking news

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

By Tintu Kuruvila
7 hours ago
in :  Breaking news, News, Top News
0

കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് മരുന്നില്ലെന്നും, മരുന്നുകള്‍ സ്വകാര്യമായി സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന് നേരത്തെ വിഡി സതീശന്‍ എംഎല്‍എയും ആരോപിച്ചിരുന്നു.

Read More

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

By Tintu Kuruvila
7 hours ago
in :  Breaking news, News, Top News
0

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരില്‍ മെഡിക്കല്‍ സേവനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, ഡോ. മാര്‍ത്താണ്ഡന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധരായ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് സംഘം ക്യാമ്പ് നടത്തുന്നത് ഇവരുടെ അവശ്യ സേവനത്തിന് ഐഎംഎയുടെ ചെങ്ങന്നൂര്‍ ഹെല്‍പ്പ് ലെന്‍ നമ്പരില്‍ ബന്ധപ്പെടാം. നമ്പര്‍ 07025660000

Read More

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

By Tintu Kuruvila
8 hours ago
in :  Breaking news, News, Top News
0

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. കേരളം ദുരന്തത്തില്‍ നിന്നും എത്രയും പെട്ടെന്ന് കര കയറട്ടെയെന്നാണ് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തില്‍ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി നരേന്ദ്രമോദിക്കും സന്ദേശം അയച്ചിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.  കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം …

Read More

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

By Tintu Kuruvila
9 hours ago
in :  Breaking news, News, Top News
0

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി. പാണ്ടനാട്ടില്‍ നിന്നും ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. അതേസമയം വെള്ളം ഇറങ്ങിയ സാഹചര്യമായതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Read More

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

By Tintu Kuruvila
9 hours ago
in :  Breaking news, Home Slider, News, Top News
0

തിരുവനന്തപുരം: മഴ കുറഞ്ഞതിനെ തുടര്‍ന്ന്  സംസ്ഥാനത്ത് റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, അലപ്പുഴ,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് ജലം ഒഴിഞ്ഞു തുടങ്ങി. റോഡുകളിലൂടെ ഗതാഗതം സാധാരണനിലയിലേക്കെത്തുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് മാത്രമേ സാധ്യതയുള്ളുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

By Tintu Kuruvila
9 hours ago
in :  Breaking news, News, Top News
0

കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിയിൽനിന്ന്‌ രക്ഷകാത്ത്‌ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്‌ ആയിരങ്ങൾ. ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് രക്ഷാപ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നു. തിങ്കളാഴ്ചയോടെ മഴ കുറയുമെന്ന പ്രവചനം പ്രതീക്ഷ പകരുന്നുമുണ്ട്‌. പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ച പറവൂര്‍ കുത്തിയതോടില്‍ ദുരന്തത്തിന് ഇരയായവരുടെ കാഴ്ച ദയനീയം. കെട്ടിടം തകര്‍ന്ന് മരിച്ച ആറുപേരില്‍  രണ്ടു മൃതദേഹങ്ങള്‍ മാത്രമാണ് ആറുദിവസം പിന്നിട്ടിട്ടും ഇവിടെ നിന്ന് നീക്കം ചെയ്തത്.  1500 പേരാണ് ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

Read More

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

By Tintu Kuruvila
11 hours ago
in :  Breaking news, News, Top News
0

കൊട്ടിയൂര്‍: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കക്കെടുത്തിയെ കൈകോര്‍ത്തുപിടിച്ച് നേരിടാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകളാണ് കൊട്ടിയൂരില്‍ നിന്ന് പുറത്ത് വരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വൈകിട്ടുമുതല്‍ 40 പേരോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തുന്നുണ്ടായിരുന്നു. ഇവര്‍ പ്രത്യേക ടാഗും യൂണിഫോമും ധരിച്ചാണ് എത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മതമോ ജാതിയോ, രാഷ്ട്രീയമോ  അടയാളപ്പെടുത്തുന്ന തരത്തിലുള്ള രീതിയിലുള്ള അടയാളങ്ങളുമായി രക്ഷാപ്രവര്‍ത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. …

Read More

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു; ആലുവയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

By Tintu Kuruvila
11 hours ago
in :  Breaking news, News, Top News
0

കൊച്ചി നേവി വിമാനത്താവളത്തില്‍ ചെറുയാത്രാവിമാനങ്ങള്‍ നാളെമുതല്‍ സർവീസ് ആരംഭിക്കും. എറണാകുളം–ഷൊര്‍ണൂര്‍ പാതയിലെ നിയന്ത്രണം ഇന്ന് വൈകിട്ട് നാലുവരെ നീട്ടിയിട്ടുണ്ട്. പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴയ്ക്കു ശമനമുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും തൃശൂരിലും രാവിലെ മഴ ഇല്ല . ഒറ്റപ്പെട്ടപ്രദേശങ്ങളില്‍ മാത്രമേ കനത്തമഴ ഉണ്ടാകൂവെന്ന് റിപ്പോർട്ട്. റെഡ് അലര്‍ട്ട് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് നിലവിലുള്ളത്. ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ജനങ്ങൾക്കു ആശ്വാസമാകുന്നു. പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ചാലക്കുടി, കാലടി മേഖലകളിലും വെള്ളം ഇറങ്ങി. എറണാകുളം– തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. …

Read More

10000 രൂപ സംഭാവന നല്‍കിയ പേടിഎം ഉടമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം.

By Tintu Kuruvila
12 hours ago
in :  Breaking news, News, Top News
0

മുംബൈ: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വെറും 10000 രൂപ സംഭാവന നല്‍കിയ പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ ദുരിതാശ്വായ നിധിയിലേക്ക് പേടിഎം വഴി തുക കൈമാറിയ വിവരം വിജയ് ശേഖര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പേടിഎം വഴി ദുരിതാശ്വാസ നിധിയിലേത്ത് തുക കൈമാറാന്‍ സാധിക്കും എന്ന അറിയിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. കോടീശ്വരനായ വിജയ് ശര്‍മ വെറും 10000 രൂപ മാത്രം സംഭനയായി നല്‍കിയാതാണെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.

Read More

മഴക്കെടുതി: 500 പേർ ഒറ്റപ്പെട്ടു; ഒട്ടേറെ പേരെ കാണാതായി

By Tintu Kuruvila
12 hours ago
in :  Breaking news, News, Top News
0

മടിക്കേരി: കേരളത്തിനു സമാനമായ മഴക്കെടുതിയിൽ വിറങ്ങലിച്ച് കുടക്. കനത്തമഴയിലും ഉരുൾപൊട്ടലിലും മൊത്തം ആറുപേർ മരിക്കുകയും 500 ഒറ്റപ്പെടുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്തു. ദുരിതാശ്വാസപ്രവർ‍ത്തനത്തിനായി കരസേനയും നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സ്ഥലത്തുനിലയുറപ്പിച്ചു. 873 പേരെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിട്ടുണ്ട്. 17 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കുടുകിലേക്കു പ്രധാനവഴികളിലെ ഗതാഗതം സ്തംഭിച്ചു. മൊബൈൽ നെറ്റ്‍വർക്കുകൾ തകരാറിലായി. മിക്ക സ്ഥലത്തെയും പെട്രോൾ‍പമ്പുകളും എ.ടി.എമ്മും. കാലിയായി.

Read More
123...493Page 1 of 493

Latest News

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു; ആലുവയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

Load more
  • Popular
  • Recent
  • Comments
  • Tags

കർദ്ദിനാളും സുപ്രീം കോടതിയിലേക്ക്

News Desk
March 22, 2018

ലൈംഗിക പീഡനക്കേസ്: വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികനെതിരെ നടപടി.

Tintu Kuruvila
3 weeks ago

കാലിത്തീറ്റ കുംഭകോണം: ലാലുവിന്‍റെ “വിധി’ വെള്ളിയാഴ്ചത്തേക്ക് മാറ്റി

News Desk
January 4, 2018

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Tintu Kuruvila
7 hours ago

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

Tintu Kuruvila
8 hours ago

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

Tintu Kuruvila
9 hours ago

P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...

P C CHACKO: I think it is the first incident in the history of Kerala Catholic Church going...

Social

Random Post

ഐഎസ്എല്‍; ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരെ .

Vyga krishna
January 14, 2018

മുംബൈ: ഐഎസ്എല്ലില്‍ തുടര്‍ വിജയങ്ങള്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ ഇറങ്ങും. ഡെല്‍ഹി ഡൈനാമോസിനെതിരെ നേടിയ …

Popular Lifestyle

Breaking news

വട്ടായിലച്ചൻ പുതിയ സന്യാസസഭ രൂപീകരിച്ചു

News Desk
May 6, 2018

Login

Remember Me
  • Forgot your password?

About us

© Copyright 2016, All Rights Reserved Powered by Onvia world