തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികന്‍ ജെയിംസ് എര്‍ത്തയിലിനെതിരെ സി എം ഐ സഭയുടെ നടപടി. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍നിന്ന് എര്‍ത്തയിലിനെ മാറ്റി.
കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് സഭയുടെ നടപടിയെന്നാണ് സൂചന.
ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.
സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് എര്‍ത്തയിലിനെ മാറ്റിയിട്ടുള്ളത്. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനും സഭ എര്‍ത്തയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിഎംഐ സഭ നീതിയുടെ പക്ഷത്താണെന്നും അല്ലാത്ത ഒരു പക്ഷവും പിടിക്കുകയില്ലെന്നും യാതൊരു വിധത്തിലുള്ള ഇടപെടലുകൾക്കും സിഎംഐ സഭ ഫാ.ജയിംസ് എർത്തയിലിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും സഭാ നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് അച്ചന്റെ ഇടപെടലുകളെന്നും സഭാ കേന്ദ്രങ്ങൾ ന്യൂസ് @ ഇന്ത്യയോട് പ്രതികരിച്ചു.
187 വർഷം പഴക്കമുള്ള,വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിൽ ലോകമുടനീളം സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സിഎംഐ സഭയിലെ മഹാഭൂരിപക്ഷം വൈദികരും എർത്തയിലച്ചന്റെ ഈ പ്രവർത്തിയെ അപലപിക്കുന്നുവെന്ന് അതീവ വേദനയോടെ പല വൈദികരും ന്യൂസ് @ ഇന്ത്യയോട് പങ്കുവച്ചു.
ഇതിനിടെ പാരിതോഷികം വാഗ്‌ദാനം ചെയ്‌ത് ഇരയെ പ്രലോഭിപ്പിച്ചു,മരണഭയം ഉളവാകുന്ന വിധത്തിൽ ഇരയെ ഭയപ്പെടുത്തി എന്നീ വിഷയങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഫാ .ജയിംസ് എർത്തയിലിനെതിരെ കേസെടുത്തതായി കുറവിലങ്ങാട് പോലീസ് ന്യൂസ് @ ഇന്ത്യയോട് പറഞ്ഞു.


P C CHACKO
July 30, 2018 at 11:52 pm
Mistakes happen in any society , in any man”s life in any organisations. The christian way is admit the mistakes beg for pardon decide not to repeat ,Then the matter will be closed.But if another mistake is done to cover up the earlier mistake that may complicate the matter and go away from Christian Spirit and teaching of Jesus Christ . Jesus Never condemned the sinners but he condemned the sin and give chance to change and improve false witness black mailing or bribing etc, are not suitable for church in the long run. Some Yona should come and do such acts as NINEVEH had done to come out of the dirty situation . GOD FORGIVES THE SINS IF REPENT