കോഴിക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വടകര ചോറൂട് മേല്‍പ്പലത്തിനടത്ത് ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
വടകര ചോറൂട് വെച്ച് കോടിയേരി സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.
