August 19, 2018
  • English
  • हिंदी

News @ India

  • Home
  • News
  • Sports
  • Movies
  • Health
  • Tech
  • Auto
  • Education
  • Food
  • She
  • Travel
  • Blog
3 New Articles
  • 21 mins ago കേരളജനതയോടൊപ്പം താനുമുണ്ടെന്നു പ്രഖ്യാപിച്ചു മാർപാപ്പ
  • 8 hours ago ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.
  • 8 hours ago ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
Home Home Slider

Home Slider

കേരളജനതയോടൊപ്പം താനുമുണ്ടെന്നു പ്രഖ്യാപിച്ചു മാർപാപ്പ

By News Desk
21 mins ago
in :  Breaking news, Home Slider, News, Top News
0

വത്തിക്കാന്‍: സംസ്ഥാനത്തെ പ്രളയദുരന്തത്തില്‍ കേരളജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയും രംഗത്ത്. വേദനിക്കുന്നവരെ പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. കേരളത്തില്‍ മഴ വിതച്ച നാശനഷ്ടങ്ങള്‍ ഭീതിജനിപ്പിക്കുന്നതാണെന്നും, അതിനാല്‍ കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായങ്ങളും രാജ്യാന്തരസമൂഹം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച വത്തിക്കാനില്‍ പതിവുള്ള ത്രികാല പ്രാര്‍ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. വേദനിക്കുന്നവരെ സഹായിക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസംഘടനകളുടെയും കൂടെ താനുമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. കെടുതിയില്‍ വേദനിക്കുന്ന സകലര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കുന്നതായും …

Read More

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

By Tintu Kuruvila
10 hours ago
in :  Breaking news, Home Slider, News, Top News
0

തിരുവനന്തപുരം: മഴ കുറഞ്ഞതിനെ തുടര്‍ന്ന്  സംസ്ഥാനത്ത് റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, അലപ്പുഴ,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് ജലം ഒഴിഞ്ഞു തുടങ്ങി. റോഡുകളിലൂടെ ഗതാഗതം സാധാരണനിലയിലേക്കെത്തുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് മാത്രമേ സാധ്യതയുള്ളുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

നാടിനെ അറിയുന്നവര്‍ക്കേ ഇവിടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാവൂ-മുഖ്യമന്ത്രി

By Tintu Kuruvila
14 hours ago
in :  Breaking news, Home Slider, News, Top News
0

തിരുവനന്തപുരം: സൈന്യത്തിനു മാത്രമായി കേരളം പോലൊരു സ്ഥലത്ത് ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അറിയുന്നവര്‍ക്കേ ഇവിടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാവൂ എന്നും അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നാടറിയുന്നവര്‍ക്കേ ഇവിടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാവൂ. ഹെലികോപ്ടറുകള്‍ക്ക് മോശം കാലാവസ്ഥ കാരണം കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നിരുന്നു്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സന്നാഹങ്ങളും മത്സ്യത്തൊഴിലാളികളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.സിവില്‍ ഭരണ സംവിധാനവും സൈന്യവും ഒരുമിച്ചാണ് ഇത്തരം ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്. നാടിനെക്കുറിച്ച് അറിയുന്ന ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സൈന്യം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പ്രളയത്തിന്റെ ആദ്യഘട്ടം …

Read More

ഇനി ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി

By News Desk
1 day ago
in :  Breaking news, Home Slider, News, Top News
0

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ക്രി​ക്ക​റ്റ് താ​ര​വും തെ​ഹ്റി​ക് ഇ ​ഇ​ൻ​സാ​ഫ്(​പി​ടി​ഐ) നേ​താ​വു​മാ​യ ഇ​മ്രാ​ൻ ഖാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. പാ​ക്കി​സ്ഥാ​ന്‍റെ 22-ാം പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ണ് ഇ​മ്രാ​ൻ അ​ധി​കാ​ര​മേ​റ്റ​ത്. പ്ര​സി​ഡ​ന്‍റ് മം​നൂ​ൺ ഹ​സ​നാ​ണ് ഇ​മ്രാ​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ പി​ടി​ഐ ചെ​റു​കി​ട പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ൻ ക്രി​ക്ക​റ്റ​ർ ന​വ​ജോ​ത് സിം​ഗ് സി​ദ്ദു​വും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​ഷാ​റ​ഫി​ന്‍റെ സൈ​നി​ക ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​ച്ച​ശേ​ഷം പാ​ക്കി​സ്ഥാ​നി​ൽ ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രാ​ണ് ഇ​മ്രാ​ൻ ഖാ​ന്‍റേ​ത്. 2008ൽ ​പി​പി​പി​യും തു​ട​ർ​ന്ന് 2013ൽ ​പി​എം​എ​ൽ-​എ​ന്നും …

Read More

പറവൂർ, ഏഴായിരത്തോളം പേർ ഒറ്റപ്പെട്ടതായി വി.ഡി. സതീശൻ

By News Desk
1 day ago
in :  Breaking news, Home Slider, News, Top News
0

കൊച്ചി: പ്രളയത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പറവൂർ മേഖലയിൽ ഏഴായിരത്തോളം പേർ ഒറ്റപ്പെട്ടതായി വി.ഡി. സതീശൻ എംഎൽഎ. ഇവരെ രക്ഷിക്കാൻ സഹായം അഭ്യർഥിച്ചിട്ട് ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ പറവൂരിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പള്ളിയിൽ അഭയം പ്രാപിച്ച ആറു പേർ മരിച്ചു. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. നിരവധിപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

Read More

ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു.

By Tintu Kuruvila
1 day ago
in :  Breaking news, Home Slider, News, Top News
0

ജനീവ: ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നോബേല്‍ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു. സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. ഭാര്യ നാനെ, മക്കളായ അമ, കോജോ, നിന എന്നിവര്‍ മരണസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.

Read More

കേരളത്തിന്റെ ദുരിതവും ദുഃഖവും പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും.

By Tintu Kuruvila
1 day ago
in :  Breaking news, Home Slider, News, Top News
0

പ്രളയക്കയത്തില്‍ കേരളത്തിന്റെ ദുരിതവും ദുഃഖവും പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും. ദുരന്തമുഖത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു സഹായാഭ്യര്‍ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകളില്‍ പറയുന്നു. ”സഹോദരീ സഹോദരന്‍മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. …

Read More

പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി പുറപ്പെട്ടു.

By Tintu Kuruvila
2 days ago
in :  Breaking news, Home Slider, News, Top News
0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ടുമുതല്‍ 9.30 വരെയാണ് പ്രധാനമന്ത്രിയും സംഘവും വ്യോമനിരീക്ഷണം നടത്തുക. റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍  അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമെന്നാണ് സൂചന. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

Read More

ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരം; നേവി എത്തിയേ മതിയാവൂ

By Tintu Kuruvila
2 days ago
in :  Breaking news, Home Slider, News, Top News
0

ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ സഹായം കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി.രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഞെ‍ട്ടിച്ച് ദുരന്തവാര്‍ത്ത എത്തിയത്. ചെങ്ങന്നൂരില്‍ വെള്ളം നിറഞ്ഞ വീട്ടില്‍ കുടുങ്ങി യുവാവും അമ്മയും മുത്തശ്ശിയും മരിച്ചു. മംഗലം കണ്ണാട്ടുവീട്ടിൽ റെനി, ബേബി, ശോശാമ്മ എന്നിവരാണ് മരിച്ചത്. പിന്നാലെ സ്ഥലം എംഎല്‍എ വെളിപ്പെടുത്തിയ വസ്തുതകള്‍ കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റി. ചെങ്ങന്നൂരില്‍ സഹായം കിട്ടാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുവെന്നും സഹായം കിട്ടിയില്ലെങ്കില്‍ പതിനായിരം പേരെങ്കിലും മരിക്കുമെന്നും സജി ചെറിയാന്‍ എംഎല്‍എ. 1500 പേര്‍ മരണാസന്നരായി കിടക്കുന്നുണ്ട് ചെങ്ങന്നൂരില്‍. …

Read More

തിരുവല്ലയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നു; ബോട്ടുകൾ തികയുന്നില്ല

By Tintu Kuruvila
2 days ago
in :  Breaking news, Home Slider, News, Top News
0

പത്തനംതിട്ട: തിരുവല്ല, ആറൻമുള, ആറാട്ടുപുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും ആയിരങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ എത്താത്തതാണ് കാരണം. 55 ബോട്ടുകളാണ് ഇത്രയും വലിയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇത് മതിയാകില്ലെന്ന് പോയ രണ്ടുദിവസം തെളിയിച്ചു. രക്ഷാപ്രവർത്തനത്തിന് വിളിക്കാൻ ദുരന്തനിവാരണവിഭാഗവും മറ്റും ഒട്ടേറെ ഫോൺ നമ്പറുകൾ നൽകിയിരുന്നു. പക്ഷേ അതിലൊന്നും വിളിച്ചിട്ട് ആളെത്തുന്നില്ലെന്നായിരുന്നു കുടുങ്ങിയവരുടെ പരാതി. കൈക്കുഞ്ഞുങ്ങളും രോഗികളും ഗർഭിണികളും തളർന്നു. ഇവരെ എന്തുചെയ്യണം എന്നറിയാതെ കൂടെയുള്ളവർ നിസ്സഹായരായി. തിരുവല്ലമേഖലയിൽ നടക്കുന്നത് ജില്ലയിലെ ഏറ്റവുംവലിയ രക്ഷാപ്രവർത്തനമാണെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. തിരുവല്ലയിൽ മാത്രം …

Read More
123...381Page 1 of 381

Latest News

കേരളജനതയോടൊപ്പം താനുമുണ്ടെന്നു പ്രഖ്യാപിച്ചു മാർപാപ്പ

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

Load more
  • Popular
  • Recent
  • Comments
  • Tags

കർദ്ദിനാളും സുപ്രീം കോടതിയിലേക്ക്

News Desk
March 22, 2018

ലൈംഗിക പീഡനക്കേസ്: വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികനെതിരെ നടപടി.

Tintu Kuruvila
3 weeks ago

കാലിത്തീറ്റ കുംഭകോണം: ലാലുവിന്‍റെ “വിധി’ വെള്ളിയാഴ്ചത്തേക്ക് മാറ്റി

News Desk
January 4, 2018

കേരളജനതയോടൊപ്പം താനുമുണ്ടെന്നു പ്രഖ്യാപിച്ചു മാർപാപ്പ

News Desk
21 mins ago

കേരളജനതയോടൊപ്പം താനുമുണ്ടെന്നു പ്രഖ്യാപിച്ചു മാർപാപ്പ

News Desk
21 mins ago

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
8 hours ago

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Tintu Kuruvila
8 hours ago

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

Tintu Kuruvila
10 hours ago

P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...

P C CHACKO: I think it is the first incident in the history of Kerala Catholic Church going...

Social

Random Post

നിപ്പാ വിഷയത്തിൽ ആരോഗ്യവകുപ്പിന് അഭിനന്ദനവുമായി കുഞ്ഞാലിക്കുട്ടി

Tintu Kuruvila
June 13, 2018

കൊച്ചി: നിപ വിഷയത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. അതിന് പിന്നില്‍ …

Popular Lifestyle

Breaking news

വട്ടായിലച്ചൻ പുതിയ സന്യാസസഭ രൂപീകരിച്ചു

News Desk
May 6, 2018

Login

Remember Me
  • Forgot your password?

About us

© Copyright 2016, All Rights Reserved Powered by Onvia world