ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി കാളവണ്ടി യാത്ര നടത്തി പ്രതിഷേധിച്ചു.
കേരളത്തിലാകട്ടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഡീസൽ നികുതി കൊള്ളയ്ക്കും വിലവർധനവിനുമെതിരേ കോൺഗ്രസിന്‍റെ കാളവണ്ടി പ്രതിഷേധം. രാജ്ഭവനിലേക്ക് പ്രതീകാത്മക കാളവണ്ടി യാത്ര നടത്തിയായിരുന്നു പ്രതിഷേധം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ, ശശി തരൂർ എംപി എന്നിവർ കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധത്തിൽ പങ്കെടുത്തു.
