മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണ വിൽപ്പനയ്ക്കു കൊല്ലം ജില്ലയിൽ നിരോധനമേർപ്പെടുത്തി. വെണ്മ വെളിച്ചെണ്ണ, നൻമ വെളിച്ചെണ്ണ, കേരമാതാ വെളിച്ചെണ്ണ എന്നീ ബ്രാൻഡുകൾക്കാണു ജില്ലയിൽ വിൽപ്പന നിരോധനം ഏർപ്പെടുത്തിയത്.
ഈ മൂന്നു ബ്രാൻഡ് വെളിച്ചെണ്ണയിലും മായം കലർന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഈ ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്

