ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ കോടതിയിലേക്ക്. ഷമിക്കെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ കോൽക്കത്തയിലെ അലിപോരെ കോടതിയിൽ കേസ് നൽകി. ഷമിയിൽനിന്നും ജീവനാംശം ലഭിക്കണമെന്നും ഹസിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഷമിക്കെതിരെ ഹസിൻ പോലീസ് കേസ് നൽകിയിരുന്നു. ഭർത്താവും ബന്ധുക്കളും മാനസിക, ശാരീരിക പീഡനം ഏൽപ്പിക്കുന്നതായി ആരോപിച്ച് ലാൽബസാർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വധശ്രമം, ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്.
