സ്റ്റോക്ഹോം: പ്രമേഹരോഗം അഞ്ചു തരമുണ്ടെന്ന് കണ്ടെത്തൽ. സ്വീഡനിലെയും ഫിൻലൻഡിലെയും ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമേഹരോഗികളെ ടൈപ് 1, ടൈപ് 2 എന്നിങ്ങനെ രണ്ടുവിഭാഗമായിട്ടാണ് ഇപ്പോൾ തരം തിരിക്കുന്നത്. എന്നാൽ മൊത്തം അഞ്ചുതരം പ്രമേഹം ഉണ്ടെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്.
ഇതിൽ മൂന്നാം തരം പ്രമേഹത്തിന് ഇൻസുലിൻ പ്രതിരോധം കൂടുതലാണ്. ഇവർക്ക് വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്. രണ്ടാം വിഭാഗത്തിൽപ്പെട്ട പ്രമോഹ രോഗികൾക്ക് അന്ധതയ്ക്കു കാരണമാകുന്ന റെറ്റിനോപതി വരാൻ സാധ്യത കൂടുതലാണ്.
പ്രമേഹചികിത്സ കൂടുതൽ ഫലപ്രദമാക്കുന്നതാണ് പുതിയ കണ്ടെത്തൽ. ഏതുതരം പ്രമേഹമാണെന്നു നേരത്തേ തിരിച്ചറിയാനായാൽ കൃത്യമായ മരുന്നുകൾ നിർദേശിക്കാൻ ഡോക്ടർമാർക്കു കഴിയും.

