Home Breaking news ത്രിപുരയിൽ ബിജെപി മുന്നോട്ട്

ത്രിപുരയിൽ ബിജെപി മുന്നോട്ട്

0 second read
0
0

അഗർത്തല: ത്രിപുരയിലെ വാശിയേറിയ പോരാട്ടത്തിൽ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 49 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുസഖ്യം ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ഭരണം പിടിക്കാൻ എല്ലാം അടവും പയറ്റിയ ബിജെപിയും പ്രകടനം മോശമാക്കിയിട്ടില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 23 സീറ്റിൽ മുന്നിട്ടുനിൽക്കുകയാണ്. പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ത്രിപുരയിൽ ഒരു സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്.

60 മണ്ഡലങ്ങളുള്ള ത്രിപുരയിൽ അവസാനം വരെ പൊരിഞ്ഞ പോരാട്ടമുണ്ടാകും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നഗരമേഖലകളിലും പരന്പരാഗത കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലുമെല്ലാം ബിജെപി കടന്നുകയറി എന്ന് ഉറപ്പിക്കാം. എന്നാൽ സിപിഎം തങ്ങളും ശക്തികേന്ദ്രങ്ങളിലെ വോട്ടുകളെല്ലാം നിലനിർത്തിയിട്ടുണ്ട്. ത്രിപുരയിലെ ഗോത്രവിഭാഗങ്ങളുടെ നിലപാടായിരിക്കും ആര് ഭരണത്തിലേറുമെന്ന വിധി നിശ്ചയിക്കുക.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

അവിഹിതമുണ്ടെന്ന് സംശയം, ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ദില്ലി: അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര…