വിവിധ രാജ്യങ്ങളില്‍ നിന്ന് 120 ലക്ഷം പാക്കറ്റ് പാല്‍പ്പൊടിയാണ് ഫ്രഞ്ച് കമ്പനി പിന്‍വലിച്ചത്. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന സാല്‍മനെല ബാക്ടീരിയയുടെ സാന്നിധ്യം പാല്‍പ്പൊടിയില്‍ കണ്ടെത്തിയതായി കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്നീര്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ പ്ലാന്‍റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നു. പാല്‍പ്പൊടിക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയതായി ഫ്രാന്‍സ് കാര്‍ഷിക മന്ത്രി അറിയിച്ചു.
പാല്‍പ്പൊടിയില്‍ നിന്ന് വിഷബാധയേറ്റവുടെ കുടുംമ്പത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 36 പരാതികളാണ് പാല്‍പ്പൊടിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക മേഖലകളില്‍ നിന്നാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്. പാക്കിന്‍റെ വ്യത്യാസമനുസരിച്ച് 3 ഘട്ടമായി തിരിച്ചുവിളിക്കാനാണ് കമ്പനിയുടെ തീരുമാനം. വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള കമ്പനിയാണ് ലാക്റ്റലിസ്.

