Home News കോഴിക്കോടിന്റെ ഉരു പെരുമ വീണ്ടും കടല്‍ കടക്കുന്നു .

കോഴിക്കോടിന്റെ ഉരു പെരുമ വീണ്ടും കടല്‍ കടക്കുന്നു .

0 second read
0
0

കോഴിക്കോട്: കോഴിക്കോടിന്റെ ഉരു പെരുമ വീണ്ടും കടല്‍ കടക്കുന്നു. ഖത്തറിലേക്കുള്ള ആഡംബര ഉരു കോഴിക്കോട് കരുവന്‍തുരുത്തിയില്‍ തയ്യാറായി. ഉരു ഇന്ന് നീറ്റിലിറക്കും. പത്ത് കോടിയിലധികം ചെലവിട്ടാണ് ഉരു നിര്‍മ്മിച്ചത്.

ഉരു നിര്‍മാണത്തിലെ ബേപ്പൂരിന്റെ പേരും പെരുമയും വാനോളമാണ്. ആ പെരുമക്ക് ഒരു പെന്‍തൂവല്‍ കൂടിയാണ് ഇന്ന് നീരണിയുന്ന ഈ ഉല്ലാസ നൗക.

ഖത്തറിലെ വ്യവസായി ഖാലിദ് അല്‍ സുലൈത്തിക്ക് വേണ്ടിയാണ് ഈ ഉരു. കൊത്തുപണിയിലടക്കം പൗഢി നിറഞ്ഞു നില്‍ക്കുന്നു. അബ്ദുള്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള ബിലാഫ എന്റര്‍പ്രൈസസാണ് ഉരു നിര്‍മിച്ചത്. തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ രമേശന്റെ നേതൃത്വത്തിലുള്ള മുപ്പത് തൊഴിലാളികള്‍ രണ്ടര വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്

ഖാലിദ് അല്‍ സുലൈത്തിയുടെ കുടുംബത്തിലേക്ക് എത്തുന്ന ആറാമത്തെ ഉരുവാണ് ഇത്. എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ള ഉരുവില്‍ എട്ടു മുറികളും മറ്റ് ആഡംബര സൗകര്യങ്ങളും ഉണ്ട്. ഇന്റീരിയര്‍ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഉരു ഖത്തറിലേക്ക് തിരിക്കുക.

Load More Related Articles
Load More By Vyga krishna
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും.

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ പ്ല…