Home Uncategorized ഹിന്ദുസംസ്കാരം ഉള്‍ക്കൊണ്ട് ജീവിച്ചില്ലെങ്കില്‍ മുസ്‍ലിംകള്‍ 2024 ല്‍ രാജ്യം വിടേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ

ഹിന്ദുസംസ്കാരം ഉള്‍ക്കൊണ്ട് ജീവിച്ചില്ലെങ്കില്‍ മുസ്‍ലിംകള്‍ 2024 ല്‍ രാജ്യം വിടേണ്ടിവരുമെന്ന് ബിജെപി എംഎല്‍എ

1 second read
0
0

ഇന്ത്യ ഹിന്ദുരാഷ്ട്രമാവുമ്പോള്‍ ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്‍ലിംകള്‍ക്ക് മാത്രമേ രാജ്യത്ത് താമസിക്കാന്‍ കഴിയുകയുള്ളൂ എന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എ ആയ സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാജ്യത്ത് വളരെകുറച്ച് മുസ്‍ലിംകള്‍ മാത്രമാണ് രാജ്യസ്നേഹികളായിട്ടുള്ളത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായിത്തീരുമ്പോള്‍ നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുസ്‍ലിംകള്‍ക്ക് മാത്രമാണ് ഇവിടെ ജീവിക്കാന്‍ കഴിയുക. അല്ലാത്തവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ അഭയംപ്രാപിക്കാമെന്നും സുരേന്ദ്രസിംഗ് പറഞ്ഞു.

നരേന്ദ്രമോദിയെ അവതാരപുരുഷനെന്ന് വിശേഷിപ്പിച്ച സുരേന്ദ്രസിങ് 2024-ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്നും അഭിപ്രായപ്പെട്ടു. 2025-ല്‍ ആര്‍എസ്എസ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി  2024 ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറും. ഇന്ത്യ അന്താരാഷ്ട്രശക്തിയായി മാറുന്നതില്‍ മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നമ്മള്‍ നന്ദി പറയണം.  2024 ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതോടു കൂടി ഇന്ത്യ വിശ്വഗുരു ആയിമാറുമെന്നും അദ്ദേഹം പറയുന്നു.

Load More Related Articles
Load More By Vyga krishna
Load More In Uncategorized

Leave a Reply

Your email address will not be published. Required fields are marked *

Check Also

വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും.

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ പ്ല…