Home Breaking news ഫാ .തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

ഫാ .തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

0 second read
0
0

കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ .തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ .ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചാണ് കസ്റ്റഡിയിൽ എടുത്തത്.വായ്പ്പാകുംഭകോണത്തിൽ ആരോപണവിധേയനായ ഫാ .തോമസ് പീലിയാനിക്കലിനെ ആലപ്പുഴ രാമങ്കരിക്കടുത്തു എ സി റോഡിൽ മാമ്പുഴക്കരിയിലുള്ള കുട്ടനാട് വികസനസമിതിയുടെ ഓഫീസിൽ നിന്നാണ് ഇന്ന് വൈകുന്നേരം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്

വായ്‌പ്പാ കുംഭകോണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത നാലു കേസുകളിൽ പ്രതിയാണ് എഴുപത്തിരണ്ടുകാരനായ ഫാ .തോമസ് പീലിയാനിക്കൽ.കുട്ടനാട് വികസനസമിതി സെക്രട്ടറിയും എൻ സി പി നേതാവുമായ റോജോ ജോണും ഭാര്യയും കുട്ടനാട് വികസനസമിതി അക്കൗണ്ടന്റ് ത്രേസ്യാമ്മയും ഈ കേസുകളിൽ കൂട്ടുപ്രതികളാണ്.അവർ മൂന്നുപേരും ഒളിവിലാണ്.ഫാ .തോമസ് പീലിയാനിക്കലിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈം ബ്രാഞ്ചിൽ നിന്നും ന്യൂസ് @ ഇന്ത്യയ്ക്ക് അറിയാൻ കഴിഞ്ഞു.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായി ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹാ…