ചെന്നൈ: വേളാച്ചേരിക്കും അഡയാറിനുമിടക്കുള്ള സബർബൻ (MRTS)റെയിൽവേ സ്റ്റേഷനായ തരമണിയിൽ ലിഫ്റ്റിൽ മലയാളി യുവതിക്ക് നേരെ റെയിൽവേ ജീവനക്കാരുടെ പീഡനശ്രമം.
കഴിഞ്ഞ സായാഹ്നത്തിൽ യുവസുഹൃത്തുമായി സംസാരിച്ചതുകൊണ്ട് സ്റ്റേഷനിൽ നിന്ന യുവതിയെ മൂന്നു സബർബൻ റെയിൽ ജീവനക്കാർ സമീപിച്ചു.യുവതിയുടെ കുടുംബത്തെ ഈ ജീവനക്കാർക്ക് പരിചയമുണ്ടെന്ന് പറയപ്പെടുന്നു.യുവസുഹൃത്തുമായുള്ള ബന്ധം മാതാപിതാക്കളോട് പറയാതിരിക്കണെമെങ്കിൽ പണം നൽകണമെന്നായി റെയിൽവേയിലെ കോൺട്രാക്ട് ജീവനക്കാരുടെ ഡിമാൻഡ്.
തന്റെ കൈവശം പണമില്ല എന്നുപറഞ്ഞ യുവതിയെ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് ഇവർ വലിച്ചിഴച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു.ഇതുകണ്ട യാത്രക്കാർ ലിഫ്റ്റിന് മുകളിലും താഴെയും ഒന്നിച്ചുകൂടി.തുടർന്ന് സ്റ്റേഷനധികൃതരെ വിവരമറിയിച്ചു.ലിഫ്റ്റ് ഹോൾഡ് ചെയ്ത് യുവതിയെ വെളിയിലിറക്കുമ്പോൾ ഇവർ യുവതിയുടെ മേൽവസ്ത്രങ്ങൾ കീറിയിരുന്നു.
തുടർന്ന് യാത്രക്കാർ ഇവരിൽ രണ്ടുപേരെ ഓടിച്ചിട്ടു പിടിച്ചു.ഒരാൾ ഓടി രക്ഷപെട്ടു.രണ്ടുപേർ ലിഫ്റ്റ് ഓപ്പറേറ്റർമാരും മറ്റൊരാൾ റെയിൽവേ അറ്റെൻഡറുമാണെന്നു തരമണി സ്റ്റേഷൻ അധികൃതർ.
ഇവർ MRTS നു വേണ്ടി കോൺട്രാക്ടടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണെന്ന് തരമണി സ്റ്റേഷൻ മാനേജർ ന്യൂസ് @ ഇന്ത്യയോട് പങ്കുവച്ചു.
മൂന്നാമത്തെ ആളെ പോലീസ് തിരയുന്നു.
കേസ് ചാർജ് ചെയ്തശേഷം യുവതിയെ മാതാപിതാക്കളോടൊപ്പം സുരക്ഷിതമായി പോലീസ് വിട്ടയച്ചു