ഭോപ്പാൽ : മദ്ധ്യപ്രദേശ് മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി .അനായാസ മെയ്‌വഴക്കത്തോടെ വകുപ്പു വിഭജനം പൂർത്തിയാകാൻ കമൽനാഥിനായി.ആരിൽ നിന്നും പ്രതിഷേധമുയരാത്ത വിധം സുപ്രധാന വകുപ്പുകൾ വിട്ടുകൊടുത്തുകൊണ്ട് മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്തുന്ന തന്ത്രം എടുക്കുകവഴി താൻ നല്ല ഒരു ടീം ക്യാപ്റ്റൻ ആണെന്നും കമൽനാഥ് തെളിയിച്ചു .
ആദിവാസി നേതാവായ ബാല ബച്ചനാണ് ആഭ്യന്തരം. ബാല ബച്ചൻ പതിനഞ്ചുവർഷം മുമ്പ് ദിഗ്‌വിജയ സിംഗ് മന്ത്രിസഭയിലും മന്ത്രിയായായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ അടുപ്പക്കാരനും ഇൻഡോറിലെ കോൺഗ്രസ് മുഖവുമായി തുളസി സിലാവാട്ട് ആണ് ആരോഗ്യ മന്ത്രി .
തരുൺ ഭാനോട്ടാണ് ധനമന്ത്രി. റവന്യൂ ,ട്രാൻസ്‌പോർട്ട് ഇവയുടെ മന്ത്രി ഗോവിന്ദ് രാജ്‌പുത് ആണ് .
പട്ടിക ജാതിവിഭാഗത്തിൽ പെട്ട പ്രഭുറാം ചൗധരി സ്കൂൾ വിദ്യാഭ്യാസമന്ത്രിയും,വിജയലക്ഷ്മി സാധോ മെഡിക്കൽ വിദ്യാഭ്യാസവും ഹുക്കുംസിങ് കാരാട ജലവിഭവവും,ഡോ .ഗോവിന്ദ് സിംഗ് സഹകരണവും ഇങ്ങനെപോകുന്നു വകുപ്പ് വിഭജനങ്ങൾ .
രാജസ്ഥാനെ അപേക്ഷിച്ചു മദ്ധ്യപ്രദേശിൽ കമൽനാഥ് പഴയ ദിഗ്‌വിജസിംഗ് മന്ത്രിസഭയിലെ അംഗങ്ങൾക്ക് പ്രധാനവകുപ്പുകൾ നൽകി എന്നത് എടുത്തുപറയാവുന്ന വ്യത്യാസമാണ്.