Home Breaking news കഞ്ചാവ് കൃഷി ഇന്ത്യയിൽ നിയമവിധേയമാകുമോ ?

കഞ്ചാവ് കൃഷി ഇന്ത്യയിൽ നിയമവിധേയമാകുമോ ?

0 second read
0
0

കേരളത്തിലെ പ്രശസ്‌തമായ ‘ഇടുക്കി ഗോൾഡ് ‘ എന്തുകൊണ്ട് കൃഷി ചെയ്‌തു കൂടാ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിച്ചിരുന്നു .ഇതിന്റെ വരുംവരായ്കകൾ പഠിക്കുവാൻ മോദിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി .

വിക്കി വിറോറയുടെ നേതൃത്വത്തിലുള്ള ‘ദ ഗ്രേറ്റ് ലീഗലൈസേഷൻ മൂവ്മെന്റ് ” എന്ന സംഘടന കഞ്ചാവ് കൃഷി ഇന്ത്യയിൽ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു .അതിനെ തുടർന്നും പതഞ്ജലിയുടെ ഉടമയായ ബാബാ രാംദേവിന്റെ ഇടപെടലുകളെ തുടർന്നുമാണ് ഈ വിഷയം ഒരുമാസത്തിനകം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻമോദിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്.

വാർദ്ധക്യ സഹജമായ പല രോഗങ്ങൾക്കും ക്യാന്സറിനും ഒക്കെ മരുന്നാണ് കഞ്ചാവ് എന്നതാണ് വിക്കി വിറോറയുടെ വാദം ,രാജ്യ വ്യാപകമായി പതിനാറു നഗരങ്ങളിൽ ഇവർ ഇതിനായി പ്രകടനം നടത്തിയിരുന്നു

1985 മുതൽ ഇന്ത്യയിൽ കഞ്ചാവ് കൃഷി നിരോധിച്ചു ,ഔഷധത്തിനായി പല ലോകരാജ്യങ്ങളും കഞ്ചാവു കൃഷി തുടരുന്നു .പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാട്ടുചെടിയായി കഞ്ചാവ് വളരുന്നുണ്ട് .കഞ്ചാവു വേട്ട ഫലപ്രദമായി നടത്തുന്ന സംസ്ഥാനം കേരളം മാത്രമാണ് .

വിക്കി വിറോറയുടെ നിലപാടുകളെ പിന്തുണച്ചുകൊണ്ട് പതഞ്‌ജലി സി ഇ ഓ ബാലകൃഷ്‌ണയും പ്രധാനമന്ത്രിയുടെ ഓഫീസിനു കത്ത് നൽകിയിട്ടുണ്ട്

 

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കേരളജനതയോടൊപ്പം താനുമുണ്ടെന്നു പ്രഖ്യാപിച്ചു മാർപാപ്പ

വത്തിക്കാന്‍: സംസ്ഥാനത്തെ പ്രളയദുരന്തത്തില്‍ കേരളജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്ര…