ഇന്നലെ വന്ന സുപ്രീം കോടതി വിധിപ്രസ്താവത്തിൽ റാഫേൽ സംബന്ധിച്ച CAG റിപ്പോർട്ട് പബ്ലിക് അകൗണ്ട്സ് കമ്മിറ്റിക്ക് (PAC) കൈമാറിയിരുന്നതായി പരാമർശിച്ചിരുന്നു. എന്നാൽ PAC ചെയർമാൻ മല്ലികാർജുൻ ഖാർഗെ പറയുന്നത് റാഫേൽ ഇടപാട് സംബന്ധിച്ച CAG റിപ്പോർട്ട് ജനുവരി അവസാനമേ തയ്യാർ ആകുകയുള്ളു .
റിപ്പോർട്ട് പൂർത്തിയാക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയവും ആയി നടത്തേണ്ട ചർച്ച ഇത് വരെ നടത്തിയിട്ടില്ല,ആ റിപ്പോർട്ട് എങ്ങനെ PAC യുടെ മുമ്പിൽ വരും .കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയിരുന്നുവെന്നും ഖാർഗെ ആരോപിക്കുന്നു .
ഖാർഗെ പറയുന്നതുതന്നെയാണ് എല്ലാ പ്രതിപക്ഷ നേതാക്കളും സംസാരിക്കുന്നത്.അതായത് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി നേടിയെടുത്ത അനുകൂലവിധിയാണിത് എന്നാണ് പ്രതിപക്ഷനിലപാട് .
കൂടാതെ 2012 ൽ മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിയുമായി ഫ്രഞ്ച് കമ്പനിയായ ഡസൽട്ട് നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായിരുന്നു 2015ൽ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയുമായി നടത്തിയ കൂടിക്കാഴ്ച യെന്നും സുപ്രീം കോടതി വിധിന്യായത്തിൽ പറയുന്നു.
അതായത് മുകേഷ് അംബാനിയുടെ റിലയൻസിനെ അനിൽ അംബാനിയുടെ റിലയൻസിന്റെ parent company എന്നാണ് വിധിന്യായത്തിൽ പ്രസ്താവിച്ചിരിക്കുന്നത് .മാദ്ധ്യമരംഗത്തും അഭിഭാഷകരംഗത്തും ഉള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മുകേഷിന്റെ റിലയൻസ് അനിലിന്റെ റീലിയൻസിന്റെ മാതൃകമ്പനി അല്ല എന്നത്.2005 ൽ രണ്ടുകമ്പനികളായി പിരിഞ്ഞ മുകേഷിന്റെയും അനിലിന്റേയും റിലയൻസ് ഗ്രൂപ്പുകൾ മാതൃകമ്പനികൾ പോയിട്ട് സഹോദരീസ്ഥാപനങ്ങൾ പോലും അല്ല.
ഇതിൽ നിന്നും പകൽപോലെ വ്യക്തമാകുന്നത് ഒന്നുകിൽ കേന്ദ്രസർക്കാരിന്റെ അഴിമതിയുടെ മുമ്പിൽ സുപ്രീം കോടതി കണ്ണടക്കുന്നു,അല്ലെങ്കിൽ സുപ്രീം കോടതി തെറ്റിദ്ധരിക്കപ്പെടുന്ന എന്നതാണ് .
ഈ വിഷയത്തിൽ ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ നിലപാടാണ് കൂടുതൽ ശരി,ഖാർഗെ എത്രയും പെട്ടെന്ന് സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകണമെന്നാണ് സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടത്.
BJP MP Subramanian Swamy: PAC Chairman Mallikarjun Kharge saying he has not got CAG report then we have to take his word, he should file affidavit or review petition in court saying I did not receive and the committee has not examined it. #Rafale pic.twitter.com/6S9HMkIfrk
— ANI (@ANI) December 15, 2018