Home Breaking news ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

0 second read
0
0

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രുപ സര്‍ക്കാര്‍ വഹിക്കും.

ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്താദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ് സര്‍ക്കാര്‍ അലോട്ട് ചെയ്തതത് അടുത്തിടെയാണ്. സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് തുക നല്‍കുന്നത്. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കാനും തീരുമാനമായി. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും.

Load More Related Articles
Load More By Tintu Kuruvila
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ…