പ്രതിസന്ധിയിൽ നട്ടം തി രിയുന്ന രാജ്യത്തെ ചെ റുകിട-നാമമാത്ര കർഷകർക്ക് ഓർക്കാപ്പുറത്ത് ഏറ്റ അടിയായിരുന്നു 500 ന്‍റെയും 1000 ത്തിന്‍റെ യും നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചുകൊണ്ടുള്ള നോട്ടുനി രോധനം. ഇതിനെ തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യം കാർഷിക മേഖലയിലേക്കും വ്യാപിച്ചിരിക്കു കയാണ്. കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു.
കഴിഞ്ഞ 22 വർഷത്തി നിടയി ൽ 3.30 ലക്ഷം കർഷകരാണ് രാജ്യ ത്ത് ആത്മഹത്യ ചെയ്തത്. കർ ഷകരുടെ കടം എഴുതിത്തള്ളാൻ ചില സംസ്ഥാനങ്ങൾ നടത്തുന്ന നീക്കവും കർഷ കർക്ക് കാര്യമായ ആശ്വാസം പകർന്നിട്ടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി എ ങ്ങനെ പരിഹരിക്കണമെന്നറിയാ തെ ഭരണാധികാരികളും വിദഗ്ധ രും ഇരുട്ടിൽ തപ്പുകയാണ്. രാജ്യ ത്തെ കാർഷിക പ്രതിസന്ധി പ രിഹരിക്കാൻ ഉത്പാദനക്ഷമത കൂട്ടണമെന്നും ഇതിന് ജിഎം കടുക് ഉൾപ്പെടെയുള്ള ജനിതക മായി പരിവർത്തനം ചെയ്ത എല്ലാ ജിഎം വിളകളുടെയും കൃഷി ഉടൻ അനുവദിക്ക ണമെന്നു മാണ് ഓഗസ്റ്റ് അവസാനം പാർല മെന്‍റിൽ സമർപ്പിച്ച എക്കണോ മിക്സർവേയുടെ രണ്ടാം ഭാഗ ത്തിലെ നിർദ്ദേശം. ഇതിനു വേണ്ടി ജിഎം വിളകളെ സംബന്ധിച്ച് ഇപ്പോൾ നിലനിൽക്കുന്ന എല്ലാ തർക്കങ്ങളും പരിഹരിക്കണം.
ഇതാദ്യമല്ല, ഇക്കണോമിക് സർവേ തയാറാക്കുന്ന കേന്ദ്രഗ വണ്‍മെന്‍റിലെ സാന്പത്തിക വിദ ഗ്ധർ ഉത്പാദനക്ഷമത വർധി പ്പിക്കുന്നതും ജിഎം വിളകൾ കൃഷിചെയ്യുന്നതുമാണ് കാർഷിക പ്രതിസന്ധിക്കു പരിഹാരമെന്ന വാദവുമായി മുന്നോട്ടു വരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറ ക്കിയ മിക്ക സാന്പത്തിക സർവേ റിപ്പോർട്ടുകളിലും ഇതു സംബ ന്ധിച്ച നിർദ്ദേശങ്ങൾ കാണാം. നീതി ആയോഗിന്‍റെ അടുത്ത കാലത്തെ ചില നയരേഖകളിലും ജിഎം വിളകളെ പ്രോത്സാഹി പ്പിക്കുന്ന നിലപാട് വ്യക്തമാണ്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അര വിന്ദ് സുബ്രഹ്മണ്യൻ പയർവർഗ വിളകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ജിഎം സാങ്കേതിക വിദ്യ അടിയന്തിരമായി നടപ്പാ ക്കണമെന്ന് അടുത്ത കാലത്ത് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
ജിഎം വിളകൾ കൃഷി ചെയ്യാൻ സ്വകാര്യ കുത്തുക വിത്തു കന്പനി കൾ മുന്നോട്ടു വയ്ക്കുന്ന വാദ ങ്ങൾ തന്നെയാണ് കേന്ദ്ര ഗവണ്‍ മെന്‍റിന്‍റെ നയവിദഗ്ധരും ആവർ ത്തിക്കുന്നത്. എങ്ങനെയും ജിഎം വിളകളുടെ കൃഷി വ്യാപിപ്പി ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതോടെ രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് വിരാമമാകുമെന്ന് ഇവർ ആവർത്തിച്ചുകൊണ്ടേ യിരിക്കുന്നു.
2002 ൽ പുറത്തിറക്കിയ ബിടി പരുത്തി മാത്രമാണ് ഇപ്പോൾ രാജ്യത്ത് കൃഷി ചെയ്യുന്ന ജനിതക പരിവർത്തനം വരുത്തിയ ഏക വിള. ഇന്ത്യയിൽ ജനിതക പരി വർത്തനം വരുത്തിയ വിളകളുടെ വാണിജ്യകൃഷിക്ക് അനുമതി നൽകുന്നത് കേന്ദ്രവനം, പരി സ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ നിയന്ത്രണ ത്തിൽ പ്രവർത്തിക്കുന്ന ജനറ്റിക് എൻജിനീയറിംഗ് അപ്രൂവൽ കമ്മിറ്റിയാണ്. ഈ സമിതിയുടെ ഒരു ഉപസമിതി കഴിഞ്ഞ വർഷം ജനിതപരിവർത്തനം ചെയ്ത ജിഎം കടുക് വാണിജ്യാടിസ്ഥാന ത്തിലുള്ള കൃഷിക്ക് സുരക്ഷി തമാണെന്ന് ശിപാർശ ചെയ്തിരു ന്നു.
എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പുമായി സന്നദ്ധസംഘടന കളും ആർഎസ്എസ് അഭിമുഖ്യ മുള്ള സ്വദേശി ജാഗരണ്‍ മഞ്ചും കർഷക സംഘടനകളും രംഗത്തു ണ്ട്. ജിഎം കടുകിനെതിരേ സുപ്രീം കോടതിയിൽ നിലവിലു ള്ള പൊതുതാത്പര്യ ഹർജി അന്തിമ ഘട്ടത്തിലാണ്. തർക്കങ്ങ ൾ അവസാനിപ്പിച്ച് ജിഎം കടു കും മറ്റു വിളകളിൽ വാണിജ്യ കൃഷിക്ക് പുറത്തിറക്കാൻ തയാ റായിരിക്കുന്ന ജിഎം വിത്തിന ങ്ങളും ഉടൻ പുറത്തിറക്കണമെ ന്നാണ് ഇക്കണോമിക് സർവേ യിലെ നിർദ്ദേശം.
ജിഎം വിളകളുടെ കൃഷിയും ഉത്പാദനക്ഷമത വർധിപ്പിക്കുന്ന തുകൊണ്ടും മാത്രം രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് പരി ഹാരമാവില്ലെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
രാജ്യത്ത് ഭക്ഷ്യധാന്യവിളകളി ൽ ഏറ്റവും കൂടുതൽ ഉത്പാദന ക്ഷമതയുള്ള സംസ്ഥാനമാണ് പഞ്ചാബ്. ഇവിടെ കർഷകരുടെ വരുമാനവും താരതമ്യേന ഉയർന്ന താണ്. എന്നിട്ടും രാജ്യത്ത് കർഷ ആത്മഹത്യകൾ ഏറ്റവും കൂടു തൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. രാജ്യത്തെ പരുത്തി കൃഷിയുടെ 99 ശതമാ നവും സ്വകാര്യ കന്പനികൾ പുറത്തിറക്കിയ ബിടി പരുത്തി ഇനങ്ങൾ ഉപയോഗിച്ചാണ്. രാജ്യത്തെ കാർഷിക ആത്മഹത്യ യുടെ 70 ശതമാനവും പരുത്തി കൃഷിയുടെ പ്രശ്നങ്ങളെ തുടർ ന്നാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര പയറുവർഷം ആചരിച്ചതിനെ തുടർന്ന് പയർ കൃഷി പ്രോത്സാഹിപ്പിക്കാൻ ഗവണ്‍മെന്‍റ് ചില പരിപാടികൾ നടപ്പാക്കിയിരുന്നു. അതേത്തുട ർന്ന് ഈ വർഷം പയറുത്പാദനം ഗണ്യമായി വർധിച്ചു. പയറു വർഗങ്ങളുടെ വിലയിടിവായിരുന്നു ഫലം. പയർ ക്വിന്‍റലിന് ഗവണ്‍ മെന്‍റ് 5500 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടും കർഷകർക്ക് വിപണിയിൽ കിട്ടിയത് ക്വിന്‍റലിന് പരമാവധി 3500-4000 രൂപയാണ്. മറ്റുവിളകളിലും ഉത്പാദനം വർധി ക്കുന്ന വർഷങ്ങളിൽ വില ഇടിവ് സ്ഥിരം പതിവാണ്. നോട്ടു നിരോ ധനത്തെ തുടർന്നുള്ള പ്രതിസന്ധി ഇതൊന്നുകൂടി വഷളാക്കി യിട്ടേയുള്ളു. ഇതിനെല്ലാം പുറമെ യാണ് തോട്ടവിളകളുടെയും മറ്റും അനിയന്ത്രിതമായ ഇറക്കുമതി.
ഡൽഹി യൂണിവേഴ്സിറ്റി മുൻവൈസ്ചാൻസലറും ജനിതക ശാസ്ത്രജ്ഞനുമായ ദീപക് കുമാർ പെന്‍റാളിന്‍റെ നേതൃത്വ ത്തില് വികസിപ്പിച്ചെടുത്ത ജിഎം കടുകിന്‍റെ ഉത്പാദനവും ഉത്പാ ദനക്ഷമതയും വർധിപ്പിക്കുമെ ന്നാണ് അവകാശവാദം. എന്നാൽ ഈ കടുക് തട്ടിപ്പാണെന്നാണ് പരിസ്ഥിതി സംഘടനകളുടെയും കാർഷിക സംഘടനകളുടെയും ആക്ഷേപം.
പെന്‍റാൾ കൊട്ടിഘോഷിക്കുന്ന അത്രയും ഉത്പാദനവും ഉത്പാദ നക്ഷമതയും ജിഎം കടുകിനില്ല. ഇതിന് അവകാശപ്പെടുന്ന വിളവി ൽ ഏഴര ശതമാനത്തോളം കൃത്രിമ മായി പെരുപ്പിച്ചു കാട്ടിയതാണ്. ഇതിനെക്കാൾ അധിക വിളവു നൽകുന്ന ജനിതകമായി പരിവർ ത്തനം ചെയ്യാത്ത നാലിൽ അധി കം കടുകിനങ്ങൾ ഇപ്പോൾ തന്നെ രാജ്യത്തു ലഭ്യമാണ്.
ചില പ്രത്യേ ക കൃഷിരീതികൾ പിന്തുടർന്നാൽ ജിഎം കടുകിനെ ക്കാൾ കൂടുതൽ വിളവ് മറ്റ് മികച്ച കടുക് ഇനങ്ങളിൽ നിന്നും ലഭിക്കും. ജിഎം കടുകിന്‍റെ വിളവ് താരതമ്യപ്പെടുത്താൻ തെരഞ്ഞെ ടുത്തത് പണ്ടേ കാലഹരണപ്പെട്ട വരുണ എന്ന സാധാരണ കടുക് ഇനമാണ്. നിലവിലുള്ള മികച്ച ഇനങ്ങളുമായി താരതമ്യപ്പെടുത്തി യാൽ ജിഎം കടുകിന് അവകാശ പ്പെടുന്ന ഉത്പാദന മികവോ ഉത്പാദന ക്ഷമതയോ കണ്ടെ ത്താനാവില്ലെന്ന് കർഷക സംഘട നകൾ പറയുന്നു.
