Home Breaking news പാറ്റൂർ ഭൂമിയിടപാട് ,ജേക്കബ് തോമസിന്റെ വാദം ഊഹാപോഹങ്ങൾ :ഹൈക്കോടതി

പാറ്റൂർ ഭൂമിയിടപാട് ,ജേക്കബ് തോമസിന്റെ വാദം ഊഹാപോഹങ്ങൾ :ഹൈക്കോടതി

0 second read
0
0

കൊ​​​ച്ചി: പാ​​​റ്റൂ​​​ർ ഭൂ​​​മി​​​ക്കേ​​​സി​​​ൽ ലോ​​​കാ​​​യു​​​ക്ത​ മു​​​ന്പാ​​​കെ മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് വ​​​സ്തു​​​ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​ത​​​ല്ലെ​​​ന്നും ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. പാ​​​റ്റൂ​​​ർ ഭൂ​​​മി​​​ക്കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ മു​​​ൻ​​​ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ.​​​കെ. ഭ​​​ര​​​ത് ഭൂ​​​ഷ​​​ണ്‍ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം.

കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് ര​​​ജി​​​സ്റ്റ​​​റി​​​ല​​​ല്ല, അ​​​നു​​​ബ​​​ന്ധ​​രേ​​​ഖ​​​ക​​​ളി​​​ലാ​​​ണു ക്ര​​​മ​​​ക്കേ​​​ടെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ലോ​​​കാ​​​യു​​​ക്ത​​യ്​​​ക്കു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ തെ​​​റ്റു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​റ​​​യ​​​ണ​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​ഖേ​​​ന റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

നേ​​​ര​​​ത്ത ഈ ​​​കേ​​​സി​​​ൽ സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ഇ​​​തു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​തി​​​ലു​​​ള്ള അ​​​തൃ​​​പ്തി​​​യും ഹൈ​​​ക്കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പാ​​​റ്റൂ​​​രി​​​ൽ സ്വ​​​കാ​​​ര്യ ബി​​​ൽ​​​ഡ​​​റെ സ​​​ഹാ​​​യി​​​ക്കാ​​​ൻ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സ്വീ​​​വേ​​​ജ് പൈ​​​പ്പ് ലൈ​​​ൻ മാ​​​റ്റി സ്ഥാ​​​പി​​​ച്ച​​​തി​​​ലൂ​​​ടെ 12.75 സെ​​​ന്‍റ് സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി ന​​​ഷ്ട​​​മാ​​​യെ​​​ന്നാ​​​ണു കേ​​​സ്. ഈ ​​​കേ​​​സി​​​ലു​​​ൾ​​​പ്പെ​​​ട്ട ഭൂ​​​മി​​​യു​​​ടെ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് ര​​​ജി​​​സ്റ്റ​​​റി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു മു​​​ൻ​​പു ലോ​​​കാ​​​യു​​​ക്ത​​​യി​​​ൽ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

അവിഹിതമുണ്ടെന്ന് സംശയം, ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ദില്ലി: അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര…