കഴിഞ്ഞ രണ്ടു വർഷങ്ങളായി എനിക്ക് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനാകുന്നുണ്ട് .എനിക്കതു 2020 വരെ എങ്കിലും നിലനിർത്തണമെന്ന് അതിയായാഗ്രഹമുണ്ട്.എന്റെ ലക്ഷ്യം ഒന്നാം റാങ്കിങ്ങ് നിലനിർത്തുകയല്ല മറിച്ചു ഞാൻ പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായി സ്വർണ്ണം നേടുക എന്നതാണ് .അതിനായി ഞാൻ കഠിനാധ്വാനം ചെയ്യും , ഫ്രീസ്റ്റൈൽ ഗുസ്തിയിലെ ലോക ഒന്നാം റാങ്കിങ്ങുകാരൻ ബജരംഗ് പൂനിയ ഗോരഖ്പൂരിൽ പരിശീലനത്തിനിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു. https://twitter.com/ANINewsUP/status/1063524858208968705