പുൽവാമ:പുൽവാമയിലെ അവന്തിപോരയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ കുഴിബോംബാക്രമണത്തിൽ .CRPF ജവാന്മാരുടെ മരണസംഖ്യ 40 കവിഞ്ഞു. ഒരു കാറും CRPF ബസും സ്‌ഫോടനത്തിൽ പൂർണ്ണമായും തകർന്നു. CRPF ബസിലുണ്ടായിരുന്ന ജവാന്മാരാണ് കൊല്ലപ്പെട്ടത്.കാറിൽ 350 കിലോ സ്ഫോടകവസ്തു ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. സ്ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല എന്നാണ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ഭീകരാക്രമണത്തെ അപലപിച്ചു.