എത്തിഹാദ് സ്റ്റേഡിയം ,മാഞ്ചസ്റ്റർ : ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുടബോളിൽ മുൻ ചാമ്പ്യന്മാരായ ചെൽസിയെ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് തുരത്തി മാഞ്ചസ്റ്റർ സിറ്റി 65 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. സിറ്റിയുടെ തൊട്ടുപുറകേ 65 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുണ്ട് .27 കളികളിൽ നിന്നാണ് സിറ്റി 65 പോയിന്റ് നേടിയതെങ്കിൽ ലിവർപൂൾ അത് 26 കളികളിൽ നിന്നും നേടിക്കഴിഞ്ഞു.പക്ഷേ ലിവർപൂളിനെക്കാൾ പത്തു ഗോളുകൾ സിറ്റി കൂടുതലടിച്ചിട്ടുണ്ട്.അതാണ് പോയിന്റ് പട്ടികയിൽ സിറ്റിക്കുള്ള മേൽക്കൈ. ഇന്നലെ പ്രാദേശികസമയം (GMT ) വൈകിട്ട് നാലുമണിക്കായിരുന്നു …