ശബരിമല update: ശബരിമലയിൽ ദർശനത്തിനെത്തിയ മനിതി സംഘത്തിനു നേരെ ശക്തമായ പ്രതിഷേധം. പോലീസ് സുരക്ഷയിൽ മലകയറാൻ തുടങ്ങിയ മനിതി സംഘത്തെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മനിതിസംഘം ഇപ്പോൾ പമ്പയിലെ പോലീസ് കൺട്രോൾ റൂമിൽ പോലീസ് സുരക്ഷയിലാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മനിതി സംഘത്തെ പോലീസ് ഗാർഡ് റൂമിലേക്ക് മാറ്റുകയും ചെയ്തു. പ്രാണരക്ഷാർഥം യുവതികൾ ഗാർഡ് റൂമിൽ ഓടിക്കയറുകയായിരുന്നു. പന്പയുടെ ചുമതലയുള്ള എസ്പി ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. യുവതികൾ ആവശ്യപ്പെട്ടാൽ ഇവർക്ക് മല കയറാനുള്ള …