കോട്ടയം / ജലന്ധർ : കുറവിലങ്ങാട്ടുനിന്നും ഫ്രാങ്കോ മുളക്കൽ പീഡനക്കേസിൽ സാക്ഷികളായ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം ജലന്ധർ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് റദ്ദുചെയ്തു. സ്ഥലം മാറ്റം റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവിൽ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് പറയുന്നു “ഞാൻ ജലന്ധറിൽ ഉണ്ടായിരുന്നില്ല.നെറ്റ്‌വർക്ക് പ്രശ്‌നം കാരണം ഇവിടെ നടക്കുന്ന എല്ലാ വിവരങ്ങളും ഞാനറിഞ്ഞിരുന്നില്ല.നിങ്ങളെ അഞ്ചുപേരെയും കുറവിലങ്ങാട്ടുനിന്നും സ്ഥലംമാറ്റാൻ ഇനി സഭയുടെ ഭാഗത്തുനിന്നും ഇനി ഒരു നീക്കവും ഉണ്ടാകില്ല “. സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയത്തു സംഘടിപ്പിച്ച എസ്ഒഎസ് ( Save Our Sisters) സമ്മേളനത്തിൽ സിസ്റ്റർ അനുപമയാണ് …