മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തിന്റെ സാഹചര്യത്തിൽ മണ്വിള,കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ പി വാസുകി അവധി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാരംഭിച്ച തീ ഇന്ന് രാവിലെ ഏഴുമണിയായിട്ടും കത്തിക്കൊണ്ടിരിക്കുന്നു ,ഫാക്ടറി നിറയെ പ്ലാസ്റ്റിക്കും ഗ്യാസ് സിലിണ്ടറുകളും ഉള്ളതിനാൽ കെട്ടിടം പൂർണ്ണമായി കത്തിതീരുംവരെ കാത്തിരിക്കാതെ തരമില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ മൂന്നു കെട്ടിടങ്ങളാണ് മൺവിളയിൽ ഉള്ളത്.അതിലൊന്നിൽ മാത്രമാണ് തീ പിടുത്തം ഉണ്ടായത്.ആ കെട്ടിടത്തിന്റെ ഒന്നാം നില ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ചുകഴിഞ്ഞു.പല ഭാഗങ്ങളുമടർന്ന് …