ആലപ്പുഴ : ഓച്ചിറ ഗീഥ തിയേറ്റർ വഴി നാടകനടനായി രംഗപ്രവേശം ചെയ്‌ത് മലയാള സിനിമയിലും സീരിയൽ രംഗത്തും തിളങ്ങിയ പ്രമുഖ നടൻ ഗീഥ സലാം(73 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയായ സലാം ആലപ്പുഴ കൃഷ്ണപുരത്ത് സ്ഥിരതാമസമാക്കിയിരുന്നു. 1979 ൽ സിനിമാരംഗത്തുവന്ന സലാം 82 മലയാളം സിനിമകളിലും നിരവധി മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.