ലക്നോ: പാർട്ടി അധ്യക്ഷൻ യാത്ര ചെയ്യുന്ന ട്രെയിൻ കടന്നുപോകാൻ മറ്റെല്ലാ ട്രെയിനുകളും നിർത്തിയിടാൻ ആവശ്യപ്പെട്ട് ബിജെപി എംപി. അലിഗഡിലെ ബിജെപി എംപി സതീഷ് ഗൗതം ആണ് 10 മിനിറ്റിനുള്ളിൽ താൻ നിൽക്കുന്ന സ്റ്റേഷനിൽ പാർട്ടി പ്രസിഡന്റിനെ എത്തിക്കണമെന്ന് റെയിൽവെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
ഫോണിലൂടെയായിരുന്നു സതീഷ് ഗൗതത്തിന്റെ ഭീഷണി. “വൈശാലി എക്സ്പ്രസ് 10 മിനിറ്റിനുള്ളിൽ ഇവിടെയെത്തണം. രാജധാനി നിർത്തിയിടു, വൈശാലിയെ കടത്തിവിടു. പാർട്ടി അധ്യക്ഷൻ വൈശാലി എക്സ്പ്രസിൽ വരുന്നുണ്ട്. 10 മിനിറ്റിനുള്ളിൽ ട്രെയിൻ സ്റ്റേഷനിൽ എത്തണം’- അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ എംപിയുടെ ഭീഷണി വിവാദത്തിന്റെ ട്രാക്കിലായി
#WATCH Aligarh BJP MP Satish Gautam heard ordering someone on phone, saying, 'stop Rajdhani train, I want Vaishali at the station within 10 minutes' pic.twitter.com/m1wEQBhnEN
— ANI UP (@ANINewsUP) May 6, 2018
