പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസ്സായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി. സ്മിതേഷിനെതിരായ പ്രമേയമാണ് സിപിഎം പിന്തുണയോടെ പാസ്സായത്.
പിന്തുണ പ്രഖ്യാപിച്ചിരുന്ന സിപിഎമ്മിന്റെ അംഗങ്ങളില്‍ ഒരാള്‍ ചെയ്ത വോട്ട് അസാധുവായതിനെ തുടര്‍ന്ന് രാവിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയ്‌ക്കെതിരായ മൂന്നാമത്തെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.
