പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ് ,NCP ,തൃണമൂൽ കോൺഗ്രസ് ,ഇടതു കക്ഷികൾ എന്നിവ ചേർന്ന് ചീഫ് ജസ്റ്റിസിനെ ഇമ്പീച് ചെയ്യാൻ നീക്കം തുടങ്ങി .മമതാ ബാനർജി ഇന്ന് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ കണ്ടതോടെയാണ് ഈ അഭിപ്രായത്തിനു മുൻതൂക്കം കിട്ടിയതും തുടർന്ന് പ്രതിപക്ഷ കക്ഷികൾ ആ തീരുമാനത്തിലെത്തിയതെന്നും NCP വക്താവ് ശ്രീ ഡി പി ത്രിപാഠി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം ചെലമേശ്വർ ,രഞ്ജൻ ഗോഗോയ് ,എം ബി ലോകുർ ,കുര്യൻ ജോസഫ് എന്നീ മുതിർന്ന സുപ്രീം കോടതി ജഡ്‌ജിമാർ ചീഫ് ജസ്റ്റിസിലുള്ള തങ്ങളുടെ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടു കോടതി ബഹിഷ്ക്കരിച്ചിരുന്നു .

പ്രതിപക്ഷ കക്ഷികളുടെ ഈ ശ്രമം ലോക്‌സഭയിൽ പാസാകില്ല എങ്കിലും രാജ്യസഭയിൽ ബിജെപി ക്ക് ശരിക്കും അദ്ധ്വാനിക്കേണ്ടി വരും
