Home Breaking news സംസ്‌കൃത സംഘം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം.

സംസ്‌കൃത സംഘം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം.

0 second read
0
0

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയുടെ ബദല്‍ ശോഭായാത്രയ്ക്കു പിന്നാലെ രാമായണമാസാചരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. സംസ്‌കൃത സംഘം എന്ന സംഘടനയുടെ പേരിലാണ് പാര്‍ടി രാമായണമാസാചരണം സംഘടിപ്പിക്കുക. ക്ഷേത്രങ്ങളും മതാചാരങ്ങളും കൈപ്പിടിയിലാക്കുന്ന ആര്‍എസ്എസ് നീക്കത്തെ പ്രതിരോധിക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം. ഈ മാസം ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിനു സിപിഐഎം തുടക്കമിടുക.

ക്ഷേത്രകമ്മിറ്റികള്‍, ഉത്സവങ്ങള്‍ എന്നിവയിലൂടെ ആര്‍എസ്എസും ബിജെപിയും വിശ്വാസികളില്‍ പിടിമുറുക്കുന്നുവെന്ന് തൃശൂരില്‍ നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ നേതൃത്വത്തിലാകും ചടങ്ങുകള്‍. സംസ്‌കൃത പണ്ഡിതര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുക. എല്ലാ ജില്ലകളിലും സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, രാമായണപാരായണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. ഇത്തരം വിഷയങ്ങളില്‍ വിശ്വാസികളായ പാര്‍ട്ടിയംഗങ്ങള്‍ മുഖം തിരിക്കേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

Load More Related Articles
Load More By Tintu Kuruvila
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുന്‍ എ.എഫ്.സി ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു.

ക്വാലലംപുര്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) മുന്‍ ജനറല്‍ സെക്രട്ടറിയും ഫുട…