Home News Top News ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു

ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു

0 second read
0
0

ലക്നോ: ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു. ഉത്തർപ്രദേശിൽ ബുലന്ധ്സാഹറിലെ വാലിപുര കനാലിന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി കേസുകളിൽ പ്രതിയായ സത് വീർ എന്നയാൾ കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.

 

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ യുപിയിൽ ജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് അലിഗഢ് സ്വദേശിയായ സത് വീർ. ഇയാളുടെ താവളം മനസിലാക്കി പോലീസ് എത്തിയെങ്കിലും ഇരുട്ടും മൂടൽമഞ്ഞും മുതലെടുത്ത് രക്ഷപെടാൻ ശ്രമിച്ചു. തുടർന്നു പോലീസ് നടത്തിയ വെടിവെപ്പിൽ ഗുണ്ടാനേതാവ് തൽക്ഷണം മരിക്കുകയായിരുന്നു.

Load More Related Articles
Load More By admin
Load More In Top News

Leave a Reply

Your email address will not be published. Required fields are marked *

Check Also

വൃദ്ധമന്ദിരത്തിൽ രണ്ടുദിവസത്തിനുള്ളിൽ നാലുമരണം; ദുരൂഹത

തവനൂർ: സർക്കാർ വൃദ്ധമന്ദിരത്തിൽ രണ്ടുദിവസത്തിനുള്ളിൽ നാലുപേർ സംശയാസ്പദമായ നിലയിൽ മരിച്ചു. …