News @ India
National news portal

ബംഗ്ലാദേശിനെ തകർത്തു ഗോകുലം കേരള എഫ് സി

8

ധാക്ക: ബംഗ്ലാദേശിലെ ഷെയ്ഖ് കമാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളായ ഗോകുലം കേരള എഫ്.സി.യ്ക്ക് അട്ടിമറിത്തുടക്കം. ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ബസുന്ധര കിങ്സിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്.

ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ അഭാവത്തില്‍ സ്ട്രൈക്കര്‍ ഹെന്റി കിസെക്ക ഇരട്ട ഗോളുകളുമായി തിളങ്ങി. 25-ാം മിനിറ്റില്‍ ഹെന്റി കിസെക്കയിലൂടെ ഗോകുലം മുന്നിലെത്തി. 31-ാം മിനിറ്റില്‍ ട്രിനിഡാഡ് മധ്യനിരതാരം നഥാനിയേല്‍ ഗാര്‍ഷ്യ ഒരു ഫ്രീകിക്ക് ഗോളിലൂടെ ഗോകുലത്തിന്റെ ലീഡുയര്‍ത്തി. 46-ാം മിനിറ്റില്‍ ഹെന്റി ഗോകുലത്തിന്റെ ഗോള്‍ പട്ടിക തികച്ചു. നഥാനിയേലാണ് കളിയിലെ താരം.

74-ാം മിനിറ്റില്‍ മോട്ടിന്‍ മിയയിലൂടെ ബസുന്ധര കിങ്സ് ആശ്വാസ ഗോള്‍ കണ്ടെത്തി. 24-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ടെരെങ്കാനു എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളി.

Leave A Reply

Your email address will not be published.