News @ India
National news portal

സാഹയുടെ ക്യാച്ചില്‍ നദീമിന് വിക്കറ്റ്; പിന്നാലെ നദീമിന്റെ അപൂര്‍വ ക്യാച്ച്.

8

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ രണ്ട് മനോഹര ക്യാച്ചുകള്‍ക്കാണ് ആരാധകര്‍ സാക്ഷിയായത്. രണ്ട് ക്യാച്ചിന്റേയും അണിയറയില്‍ പുതുമുഖ താരം ഷഹബാസ് നദീം ആയിരുന്നു. ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ട് വിക്കറ്റുകള്‍ വീണത് ഈ ക്യാച്ചുകളിലൂടെയായിരുന്നു. പരിക്കേറ്റ ഡീന്‍ എല്‍ഗറിന് പകരക്കാരനായി ക്രീസിലെത്തിയ തെയൂനിസ് ഡിബ്രുയിനായിരുന്നു നദീമിന്റെ ആദ്യ ഇര. നദീമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ മികച്ച ക്യാച്ച് തെയൂനിസിന് പുറത്തേക്കുള്ള വഴിയൊരുക്കി. ആ സമയത്ത് 49 പന്തില്‍ 30 റണ്‍സെടുത്തിരുന്നു തെയൂനിസ്.

അടുത്തതായി ക്രീസിലെത്തിയ എന്‍ഗിഡി ആയിരുന്നു നദീമിന്റെ ഇര. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനാണ് എന്‍ഗിഡി ശ്രമിച്ചത്. പന്ത് നന്നായി കണക്ട് ചെയ്ത എന്‍ഗിഡിയുടെ ഷോട്ട് പക്ഷേ നേരെ ചെന്നെത്തിയത് നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള നോര്‍ജെയുടെ തോളിലായിരുന്നു. നോര്‍ജെയുടെ ശരീരത്തില്‍ തട്ടി തെറിച്ച പന്ത് നദീം കൈപ്പിടിയിലൊതുക്കി. നദീം അപ്പീല്‍ ചെയ്തതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ ഔട്ട് വിളിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന് വിരാമമായി. ഇന്ത്യ ഇന്നിങ്‌സിനും 202 റണ്‍സിനും വിജയിച്ച് പരമ്പര 3-0ത്തിന് തൂത്തുവാരി.

Leave A Reply

Your email address will not be published.