News @ India
National news portal

രാജ്ഞനി ക്കെതിരെ അട്ടിമറി നീക്കം നടത്തിയതിനു തായ്‌ലൻഡ് രാജാവ് അംഗ രക്ഷകയെ നീക്കി: എല്ലാ പദവികളും റദ്ദാക്കി

8

ബാങ്കോക്ക്: തായ്‌ലാന്‍ഡ് രാജാവ് മഹാ വജിറലോങ്‌കോണിന്റെ അംഗരക്ഷകയും (റോയൽ കോണ്‍സേർട്ട്) മേജര്‍ ജനറലുമായ സിനീനാത്. വോങ്വജ്‌റപാക്ടിയെ എല്ലാ ഔദ്യോഗിക പദവികളില്‍നിന്നും നീക്കംചെയ്തു. അവിശ്വാസതയും അതിമോഹവും ചൂണ്ടിക്കാട്ടിയാണ് തായ്‌ലാന്‍ഡ് രാജാവ് സിനീനാതിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

രാജാവിനോട് നെറികേട് കാണിച്ചെന്നും സ്വാര്‍ഥ താത്പര്യത്തിനായി രാജ്ഞിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. രാജകുടുംബത്തിന്റെ പാരമ്പര്യം മനസിലാക്കാതെ പ്രവര്‍ത്തിച്ചു,രാജാവിന് ബഹുമാനം നല്‍കിയില്ല തുടങ്ങിയ കാരണങ്ങളും രാജകുടുംബം പുറത്തിറക്കിയ ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. സിനീനാതിന്റെ പ്രവര്‍ത്തനം സ്വന്തം നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നും അവരുടെ സ്ഥാനം സുദിത രാജ്ഞിക്ക് തുല്യമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാണിക്കുന്നു. സിനീനാതിന്റെ പെരുമാറ്റവും പ്രവൃത്തികളും രാജസേവകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നും പറയുന്നു. ഇതിനാലാണ് സിനീനാതിന്റെ എല്ലാ സൈനിക പദവികളും രാജപദവികളും നീക്കംചെയ്യുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

2016 ഒക്ടോബറില്‍ പിതാവും തായ്‌ലാന്‍ഡ് രാജാവുമായിരുന്ന ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചതിന് പിന്നാലെയാണ് മഹാ വജിറലോങ്‌കോണ്‍ തായ്‌ലാന്‍ഡിലെ പുതിയ രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ ശേഷിക്കെ അംഗരക്ഷകയായ സുദിതയെ മഹാ വജിറലോങ്‌കോണ്‍ വിവാഹം കഴിച്ചു. തായ് എയര്‍വേയ്‌സിലെ മുന്‍ ജീവനക്കാരിയും മഹാ വജിറലോങ്‌കോണിന്റെ അംഗരക്ഷാസംഘത്തിലെ ഡെപ്യൂട്ടി കമാന്‍ഡറുമായിരുന്നു നാലാം ഭാര്യയായ സുദിത രാജ്ഞി.

Leave A Reply

Your email address will not be published.