News @ India
National news portal

കൂടത്തായി കൊലക്കേസ്:സിലിക്ക് ജോളി ഒന്നില്‍ കൂടുതല്‍ തവണ സയനൈഡ് നല്‍കിയെന്ന് കണ്ടെത്തല്‍.

3

കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളിക്കെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. സിലിക്ക് ജോളി ഒന്നില്‍ കൂടുതല്‍ തവണ സയനൈഡ് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇന്നലെ മുതല്‍ ജോളി പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.

കൂടത്തായി കൊലക്കേസ് കുറ്റകൃത്യങ്ങളുടെ ചുരുളുകള്‍ അഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സിലിക്ക് ഒന്നില്‍ കൂടുതല്‍ തവണ സയനൈഡ് നല്‍കിയിരുന്നുവെന്നും മരണം ഉറപ്പ് വരുത്തുന്നതിനായിട്ടാണ് കൂടുതല്‍ തവണ നല്‍കിയതെന്ന കണ്ടെത്തലിലാണ് പൊലീസ്. ബന്ധുവിന്റെ സൽക്കാര ചടങ്ങിനിടെയാണ് സയനേഡ് നൽകിയതെന്ന് ജോളി നേരത്തെ പോലീസിന് മൊഴി നൽകിയത്. ഇത് തെറ്റാണെന്നാണ് ഷാജു-സിലി ദമ്പതികളുടെ മകന്റെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.

മരിക്കുന്നതിന് മുമ്പ് സിലി ജോളിയുടെ വീട്ടില്‍വെച്ച അവസാനമായി ഭക്ഷണം കഴിച്ചിരുന്നതായും കുട്ടി അന്വേഷണസംഘത്തിനോട് പറഞ്ഞിട്ടുണ്ട്. സിലിയെ കൊല്ലാനായി ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലും സയനൈഡ് നല്‍കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത് ശരിവെക്കുന്നതാണ് പുതിയ വിവരങ്ങള്‍. അതേസമയം, സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.