News @ India
National news portal

മലപ്പുറത്ത് കെസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി: നിരവധി പേര്‍ക്ക് പരിക്ക്.

4

മലപ്പുറം വെന്നിയൂരില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കായിരുന്നു അപകടം നടന്നത്. എതിരെ വന്ന പിക്കപ്പ് വാനെ ഇടിച്ച ശേഷം രണ്ട് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് ശേഷമാണ് കടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറിയത്.

ഓടിക്കൂടിയ നാട്ടുകാരും തിരൂരങ്ങാടി പൊലീസും ഹൈവേ പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട് പരിക്കേറ്റവരെ കോട്ടക്കല്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.