News @ India
National news portal

ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി

9

തിരുവനന്തപുരം: മുന്‍ എംഎല്‍എയും എംപിയുമായ എപിഅബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മതന്യൂനപക്ഷങ്ങില്‍പ്പെട്ടവര്‍ ബിജെപിയെ പിന്തുണയ്ക്കാനായി രംഗത്തു വന്നിട്ടുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാണ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്‌സിറ്റ്‌പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നുവെന്നും ശ്രീധരന്‍പ്പിള്ള പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ബിജെപി തോല്‍ക്കും എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സിപിഐഎമ്മില്‍ നിന്നും, നിരവധിപേര്‍ ബിജെപിയില്‍ എത്തുമെന്നും ശ്രീധരന്‍പ്പിള്ള കൂട്ടിച്ചേര്‍ത്തു. ശക്തമായ മഴയെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലും മറ്റു മണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. അതല്ലാതെ ബിജെപി വോട്ടുകള്‍ കിട്ടാതെ പോയിട്ടില്ല. ബിജെപി വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്നാണ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.