News @ India
National news portal

നവംബർ 20 ന് സ്വകാര്യ ബസ് സമരം:ചാർജ് വർധന ആവശ്യപ്പെട്ട്

11

നവംബര്‍ 20ന് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക, പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരത്തിന് മുന്നോടിയായി നവംബര്‍ ആറ് മുതല്‍ ഈ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങളില്‍ ബസ് ഉടമകള്‍ കൂട്ടധര്‍ണ നടത്തും. ഈ മാസം പതിമൂന്നിന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ചാര്‍ജ്ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ 21ന് അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.