News @ India
National news portal

ജസ്റ്റിന്‍ ട്രൂഡോ അധികാരം നിലനിര്‍ത്തി; പക്ഷേ കേവല ഭൂരിപക്ഷമില്ല .

7

ഒട്ടാവ: കാനഡയില്‍ തിങ്കളാഴ്ചനടന്ന പൊതുതിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കത്തില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തി. കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. 338 അംഗങ്ങളുള്ള സഭയില്‍ 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 157 സീറ്റുകള്‍ നേടാനേ ലിബറല്‍ പാര്‍ട്ടിക്ക് സാധിച്ചുള്ളൂ.

ട്രൂഡോവിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 122 സീറ്റ് ലഭിച്ചു. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 24 സീറ്റുകളും ലഭിച്ചു. കേവല ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ട്രൂഡോയ്ക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015-ല്‍ 184 സീറ്റുനേടിയാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയത്.

Leave A Reply

Your email address will not be published.