News @ India
National news portal

മുഖത്തെ പാടുകൾ മാറാനും ചർമത്തിൻറെ നിറം നഷ്ടപ്പെടാതിരിക്കാനും “പപ്പായ ഫെയ്‌സ്മാസ്ക്”

7

രുചികരമായ ഫലങ്ങളില്‍ ഒന്നാണ് പപ്പായ, രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ കഴിവുള്ള പപ്പായയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ പപ്പായ ദഹനപ്രക്രിയയും സുഗമമാക്കുന്നു. ഇതിനെല്ലാം പുറമെ നല്ലൊരു ചര്‍മ സംരക്ഷണ ഉപാധി കൂടിയാണ് പപ്പായ. വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പപ്പായ ഉപയോഗിച്ചുകൊണ്ടുള്ള ചില ഫെയ്‌സ്മാസ്‌കുകള്‍ പരിചയപ്പെടാം.

വരണ്ട ചർമമുള്ളവർ പപ്പായയും പാലും ചേർത്ത് നന്നായി ഉടച്ചെടുക്കുക. എന്നിട്ട് മുഖം കഴുകി ഉണങ്ങിയ തുണി ഉപയോഗിച് നന്നായി തുടയ്ക്കുക. ശേഷം ഈ മാസ്ക് മുഖത്തിടുക. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ലതാണു.

പപ്പായയും തേനും ചേര്‍ത്ത ഫെയ്‌സ്മാസ്‌ക് ചര്‍മത്തിന്റെ സ്വാഭാവികമായ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ചെറുതായി മുറിച്ച നാലുകഷ്ണം പപ്പായയില്‍ രണ്ടുസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം. പത്തുമിനിട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇപ്രകാരം ചെയ്യുക.

പപ്പായയും കറ്റാര്‍വാഴയും തുല്യ അളവില്‍ എടുത്ത് നല്ലപോലെ മിക്‌സ് ചെയ്ത് മാസ്‌ക് തയ്യാറാക്കുക. മുഖത്തിട്ട് പത്തുമിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം. ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടവര്‍ക്ക് അനുയോജ്യമാണ് പപ്പായ-കറ്റാര്‍വാഴ ഫെയ്‌സ്മാസ്‌ക്.

Leave A Reply

Your email address will not be published.