News @ India
National news portal

തുടങ്ങാം വനിതകൾക്കായി ആറ് സംരംഭങ്ങൾ

8

വസ്ത്രനിര്‍മാണ രംഗത്ത് വലിയ അവസരങ്ങളാണ് ഇന്നുള്ളത്. സ്ത്രീസംരംഭകര്‍ക്ക് ഏറെ ശോഭിക്കാന്‍ കഴിയുന്ന ഒരു രംഗം കൂടിയാണ് വസ്ത്രനിര്‍മാണം. മാറിക്കൊണ്ടിരിക്കുന്ന വസ്ത്രസങ്കല്പങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യുക എന്നതാണ് ഈരംഗത്ത് ശോഭിക്കാന്‍ വേണ്ടത്. ആധുനിക വിവാഹ ഗൗണുകള്‍ മുതല്‍, പഴയ പട്ടുപാവടയ്ക്ക് വരെ ഇന്ന് വന്‍ ഡിമാന്‍ഡ് ഉണ്ട്. പാരമ്പര്യ രീതികള്‍ വിട്ട് ഗാര്‍മെന്റ് രംഗത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ചാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനാകും.

ചുരിദാര്‍, നൈറ്റി, മിഡി ആന്‍ഡ് ടോപ്പ് തുടങ്ങിയ ഏതാനും വസ്ത്രങ്ങളാണ് സാധാരണ റെഡിമെയ്ഡ് ഗാര്‍മെന്റ് വനിതാ യൂണിറ്റുകളിൽ ഇന്ന് ചെയ്തുവരുന്നത്. ഇതില്‍നിന്ന് മാറി, ഡിസൈന്‍ഡ് ഗാര്‍മെന്റ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിച്ചാല്‍ മികച്ച നേട്ടം ഉണ്ടാക്കാം.

ഗാര്‍മെന്റ് മേഖലയില്‍ വിജയകരമായി ചെയ്യാന്‍ കഴിയുന്ന ഏതാനും സംരംഭങ്ങളുടെ വിവരങ്ങള്‍ ഇതാ:

1. കുട്ടിക്കുപ്പായങ്ങള്‍.

2. വിവാഹവസ്ത്രങ്ങള്‍.

3. പ്‌ളാസ്റ്റിക് കാരിബാഗിന് ബദല്‍.

4. ഡാന്‍സ് കോസ്റ്റ്യൂംസ്.

5. പട്ടുപാവാടകള്‍.

6. ഭവനാലങ്കാര തുണിത്തരങ്ങള്‍.

തുണിത്തരങ്ങള്‍ നന്നായി ഡിസൈന്‍ ചെയ്യാന്‍ കഴിയണം. മികച്ച ഭാവന വേണം. കസ്റ്റമറുടെ താത്പര്യങ്ങളും പുതിയ ട്രെന്‍ഡും മനസ്സിലാക്കി ഡിസൈന്‍ ചെയ്യണം. അസംസ്‌കൃത വസ്തുക്കളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണം. പരമാവധി, കമ്പനികളില്‍നിന്ന് നേരിട്ട് സംഭരിക്കാന്‍ ശ്രമിക്കണം. കസ്റ്റമറുമായി നേരിട്ട് ബിസിനസ് ചെയ്യാന്‍ ഗാര്‍മെന്റ് മേഖലയില്‍ അവസരങ്ങള്‍ ഉണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനെ പരാമവധി ഉപയോഗപ്പെടുത്തണം. ക്രെഡിറ്റ് കച്ചവടം കുറയ്ക്കാനും മികച്ച ലാഭം നേടാനും ഇത് സഹായിക്കും. സര്‍ക്കാര്‍ അംഗീകൃത പദ്ധതികള്‍പ്രകാരം വായ്പയെടുത്ത് സംരംഭം തുടങ്ങാന്‍ ശ്രമിക്കണം. വിപുലീകരണത്തിനും ആധുനികവത്കരണത്തിനും സബ്സിഡിയും വായ്പയും ലഭിക്കും. കട്ടിങ്, സ്റ്റിച്ചിങ്, ഫാഷന്‍ ഡിസൈനിങ് എന്നീ മേഖലകളില്‍ നൈപുണ്യമുള്ളവരുടെ സേവനം ഉറപ്പുവരുത്തണം. ആധുനിക മെഷീനറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയശേഷം ജോലിക്ക് നിയമിക്കുന്ന ഒരു രീതി ഗാര്‍മെന്റ് രംഗത്ത് തുടരുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍, മിനിമം സേവനം സംബന്ധിച്ച് ധാരണ ഉണ്ടാക്കണം. വിപണിയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വേണം ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍.

Leave A Reply

Your email address will not be published.