News @ India
National news portal

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബിജെപി റെക്കോഡ് വിജയം നേടുമെന്ന് ഗഡ്കരി.

7

ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ പൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുന്നത്. 288 സീറ്റുകളാണ് മഹാരാഷ്ട്രയുലുള്ളത്. 8,98,39,600 വോട്ടര്‍മാരാണുള്ളത്. ബിജെപിയും ശിവസേനയും തുടര്‍ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്. 90 നിയമസഭാ സീറ്റുകളാണ് ഹരിയാണയിലുള്ളത്. 1.83 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്താന്‍ ചെന്നത്. മനോനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആണ് നിലവില്‍ ഹരിയാന ഭരിക്കുന്നത്.

ശക്തമായ പോളിംഗ് തന്നെയാണ് തുടരുന്നത്. മഹാരാഷ്ട്രയില്‍ 150 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. 124സീറ്റുകളിലേക്കാണ് ശിവസേന മത്സരിക്കുന്നത്. 225സീറ്റുകളില്‍ ബിജെപി ശിവസേനാ സഖ്യം വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുംബൈയില്‍ പറഞ്ഞു. …

Leave A Reply

Your email address will not be published.