News @ India
National news portal

ബാല നടൻ സനൂപ് സന്തോഷിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി നടികളെ വിളിക്കുന്ന മലപ്പുറം സ്വദേശി പിടിയിൽ

11

ബാലനടനും നടി സനൂഷയുടെ സഹോദരനുമായ സനൂപിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി നടികളെ വിളിക്കുന്ന മലപ്പുറം പൊന്നാനി സ്വദേശി രാഹുൽ (22) ആണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സനൂപ് സന്തോഷിന്റെ പിതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സഹോദരന്‍ വിളിച്ച് സംസാരിക്കാറുണ്ടെന്നും മറ്റു നടിമാരുടെ നമ്പര്‍ ചോദിച്ചെന്ന് പലരും സനുഷയോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിയതിന്റെ സാഹചര്യത്തിലാണ് പ്രതിയെ പിടികൂടിയത്. വാട്‌സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.

മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊന്നാനി സ്വദേശി രാഹുല്‍ പിടിയിലായത്. പല നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണെന്നെന്ന് പൊലീസ് പറയുന്നു. നടികളോട് മോശമായി പെരുമാറിയതായി ആര്‍ക്കും പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.