News @ India
National news portal

‘നല്ല കുട്ടിയായി ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക, പറഞ്ഞ വാക്കില്‍ ഉറച്ചുനിന്നാല്‍ പിന്തുണയ്ക്കും’.

19

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാവുമായുള്ള പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി മേജര്‍ രവി. സംഭവമുണ്ടായ സമയത്ത് ഷെയ്‌നിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മേജര്‍ രവി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നെങ്കിലും പിന്നീട് ജോബി ജോര്‍ജിന്റെ പത്രസമ്മേളനത്തോടെയാണ് തന്റെ നിലപാട് മേജര്‍ രവി വ്യക്തമാക്കിയത്. എല്ലാവരോടുമായി, പ്രത്യേകിച്ച് കോള്‍ എടുക്കാത്ത ഷെയ്‌നോടായി എന്ന ആമുഖത്തോടെയാണ് മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

മേജര്‍ രവിയുടെ കുറിപ്പ്.

എല്ലാവരോടുമായി, പ്രത്യേകിച്ച് കോള്‍ എടുക്കാത്ത ഷെയ്‌നോടായി. നിര്‍മാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടു. അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു തോന്നി. ഷെയ്ന്‍, ഒരു പുതുമുഖ താരമെന്ന നിലയില്‍ നിന്നെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ, നിങ്ങളെപ്പോലെയുള്ള വ്യക്തികള്‍ക്ക് ചില അച്ചടക്കവും ജീവിതത്തോട് പ്രതിബദ്ധതയുമുണ്ടാകണം. അതുകൊണ്ട് നല്ല കുട്ടിയായി മുന്‍പ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക. അങ്ങനെ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഉത്തരവാദിത്തബോധമുള്ള വ്യക്തിയാകുക. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം.

Leave A Reply

Your email address will not be published.