News @ India
National news portal

വയനാട്ടില്‍ മെഡിക്കല്‍ കോളെജ് നിര്‍മ്മാണം; സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തിരുമാനിച്ച ഭൂമി കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമെന്ന് സാമൂഹ്യകഘാത പഠന റിപ്പോര്‍ട്ട്.

17

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തിരുമാനിച്ച ഭൂമി കെട്ടിട നിര്‍മ്മാണത്തിന് അനു യോജ്യമെന്ന് സാമൂഹ്യകഘാത പഠന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച സാമൂഹ്യാഘാത പഠനസംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സമര്‍പ്പിക്കും. സ്വകാര്യ എസ്റ്റേറ്റിന്റെ കൈവശമുള്ള 50 ഏക്കര്‍ ഭൂമിലാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ തിരുമാനിച്ചത്.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കുന്നതായി കണ്ടെത്തിയ ഭൂമി അനുയോജ്യമെന്നാണ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. ഏറ്റെടുക്കാന്‍ തിരുമാനിച്ചഭൂമിയില്‍ വീടുകളോ കെട്ടിടങ്ങളോ ഇല്ലാത്തത് പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പൂര്‍ണമായും കാപ്പിത്തോട്ടമായതി നാല്‍ പ്രകൃതി വിഭവങ്ങളുടെ മേലുള്ള ആഘാതവും കാര്യമായി ബാധിക്കുന്നില്ല. സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഭൂമിയെന്നതും അനുകൂലമാണ് നിര്‍ദിഷ്ട ഭൂമിയില്‍ മെഡിക്കല്‍ കോളേജ് വരുന്നതില്‍ പൊതുജനങ്ങള്‍ക്കിടയിലും എതിര്‍പ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ ഭൂമി നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഭൂമി സൗജന്യമായി ലഭിക്കാത്ത സാഹചര്യത്തിലാണ് വില കൊടുത്തുവാങ്ങാന്‍ തീരുമാനിച്ചത്. . ഭൂമിഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് പാരിസ്ഥിതിക പഠനത്തിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിനെ ചുമതലപ്പെടുത്തിയത്. പ്രൊജക്ട് ഡയറക്ടര്‍ ഡോ. ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ തുടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തിരുമാനം.

Leave A Reply

Your email address will not be published.