News @ India
National news portal

സ്യൂട്ട്‌കേസിനുള്ളില്‍ നാല് ദിവസം പഴക്കുമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി.

25

ദില്ലി: സ്യൂട്ട് കേസിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദില്ലിയിലെ ബാവ്‌ന ഏരിയയില്‍ നിന്നാണ് സ്യൂട്ട് കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഏകദേശം മുപ്പത് വയസുള്ള യുവതിയുടെ മൃതദേഹമാണ് ലഭിച്ചത്.

കാഴ്ചയില്‍ പരിക്കേറ്റ പാടുകളോ വസ്ത്രത്തിന് കേടുപാടുകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായും കേസെടുത്ത് ആരംഭിച്ചതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.