News @ India
National news portal

2000 രൂപ നോട്ടുകളുടെ അച്ചടിനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്.

30

2000 രൂപ നോട്ടുകളുടെ അച്ചടിനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ചോദിച്ചപ്പോഴാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കി മറുപടിയെത്തിയത്.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകള്‍ കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.