News @ India
National news portal

യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.

7

ജയസൂര്യയ്‌ക്കൊപ്പമുള്ള യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ എന്നാണ് ഭൂരിഭാഗം ആളുകള്‍ക്കും അറിയേണ്ടത്. തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തൃശ്ശൂരില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സൗഹൃദം പങ്കുവെച്ച അവസരത്തില്‍ പകര്‍ത്തിയ ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് രജീഷ് വേഗയും ഇവര്‍ക്കൊപ്പമുണ്ട്.

സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂര്‍കാരനായി ജയസൂര്യയെത്തുന്ന ചിത്രം കൂടിയാണിത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. സാള്‍ട്ട് മാംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജേഷ് നായര്‍. സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഗാനങ്ങള്‍ക്ക് ഈണം പകരുന്നതും രതീഷ് തന്നെ. ആട് 2 എന്ന ചിത്രത്തിന് ശേഷം വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.